എഫ്.ബിയിലെ താരവും ബിഗ്ബി തന്നെ

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചന്‍ ഫെയ്‌സ് ബുക്കിലും മുന്‍പന്തിയില്‍. ബോളിവുഡും കോളിവുഡും മോളിവുഡുമൊക്കെ പഠിച്ചപണി പതിനെട്ടും പയറ്റിയാലും അതുക്കും മേലെ നില്‍ക്കും ബിഗ് ബിയെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. ഫെയ്‌സ്ബുക്കില്‍ ഇരുപതുലക്ഷം ഫോളോവര്‍മാരാണു അമിതാഭ് ബച്ചനുള്ളത്. എഫ്.ബിക്കു പുറമേ, ട്വിറ്ററിലും ബ്ലോഗെഴുത്തുമൊക്കെയായി 72 വയസിലും സജീവമാണ് ബച്ചന്‍. ആളുകളുമായി കൃത്യമായ ഇടവേളകളില്‍ ആശയവിനിമയത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ആരാധകരുടെ എണ്ണം ഇരുപതുലക്ഷം കടന്നതോടെ നന്ദിയറിയിച്ചും ബച്ചന്‍ ബ്ലോഗെഴുതി. 13.7 ലക്ഷം ഫോളോവര്‍മാരാണു ബച്ചനു ട്വിറ്ററിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha