സെയ്ഫിന്റെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുത്തോളൂവെന്ന് കരീന

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് പദ്മശ്രീ പുരസ്‌കാരം നല്‍കിയില്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ല എന്ന നിലപാടുമായി സെയ്ഫിന്റെ ഭാര്യ കരീന കപൂര്‍ രംഗത്ത്. സെയ്ഫിന്റെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കരീന കപൂര്‍ വ്യക്തമാക്കി. സെയ്ഫ് പുരസ്‌കാരം ചോദിച്ചു വാങ്ങിയതല്ലെന്നും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടതാണെന്നും കരീന പറഞ്ഞു. മുംബൈയില്‍ ലാക്‌മെ ഫാഷന്‍ വീക്കിന്റെ ചടങ്ങിനിടെയാണ് കരീന നിലപാട് വ്യക്തമാക്കിയത്. പത്മശ്രീ ഒരു ദേശീയ അംഗീകാരമാണ്. തീര്‍ച്ചയായും വ്യക്തമായ വിശകലനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമായിരിക്കും അതിനായി തെരഞ്ഞെടുക്കപ്പെടുക.
പക്ഷേ അത് തിരിച്ചുനല്‍കാന്‍ സെയ്ഫ് അലിഖാനു മടിയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പാണ് കരീന പറഞ്ഞു. ഹോട്ടലിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ കരീന പക്ഷേ, അതും പദ്മശ്രീ പുരസ്‌കാരത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. 2012ല്‍ മുംബയിലെ കൊളാബയിലെ വസാബി ഹോട്ടലില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ ദക്ഷിണാഫ്രിക്കക്കാരനായ വ്യവസായിയുടെ മൂക്ക് ഇടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സെയ്ഫിനും സുഹൃത്തിനുമെതിരെ മുംബയ് മെട്രോപൊളിറ്റന്‍ കോടതി കുറ്റപത്രം നല്‍കിയിരുന്നു. ഇതോടെയാണ് സെയ്ഫിന്റെ പദ്മശ്രീ സര്‍ക്കാര്‍ തിരിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha