ദീപിക പദുകോണ്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ബോളിവുഡ് നടി ദീപിക പദുകോണ്‍ കടുത്ത വിഷാദരോഗത്തിന്റെ അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദീപിക തന്നെയാണ് ഈ തുറന്നു പറച്ചില്‍ നടത്തിയത്. \'കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ കടുത്ത വിഷാദരോഗത്തിന്റെ അടിമയായിരുന്നെന്നും ആ ദിവസങ്ങളില്‍ താന്‍ മണിക്കൂറുകളോളം മുറിയില്‍ അടച്ചിരുന്ന് കരയാറുണ്ടായിരുന്നെന്നും താരം പറഞ്ഞു. മാനസികാവസ്ഥ താറുമാറാകുന്ന ഘട്ടത്തില്‍ മാതാപിതാക്കളുടെ സഹായത്തോടെ സൈക്കോളജിസ്റ്റിനെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും അദ്ദേഹം നല്‍കിയ മരുന്നുകള്‍ കഴിക്കുകയും ചെയ്തതോടെ രോഗം മാറുകയായിരുന്നെന്നും ദീപിക വെളിപ്പെടുത്തി.രോഗത്തില്‍ നിന്ന് മോചിതയായ ദീപിക വിഷാദ രോഗികള്‍ക്ക് മുക്തി പകരാന്‍ ലിവ്, ലാഫ്, ലവ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.\'
കടുത്ത വിഷാദരോഗത്തില്‍ നിന്നും താന്‍ അതിജീവിച്ചത് എല്ലാവര്‍ക്കും പകരുകയാണ് ലിവ്, ലാഫ്, ലവിലൂടെ എന്ന് ദീപിക പറയുന്നു.ഭീകരമായ വിഷാദരോഗത്തിന് അടിമപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുമാണ് ലിവ്, ലാഫ് ലവിലൂടെ ദീപിക ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് ഏറ്റവുമടുത്ത ആളുകളോട് അത് പങ്ക് വച്ചാല്‍ത്തന്നെ രോഗത്തിന്റെ കാഠിന്യം കുറയുമെന്ന് ദീപിക പറയുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുതെന്നും എപ്പോഴും പോസിറ്റീവായ ചിന്തകളാല്‍ സ്വയം പ്രചോദിപ്പിച്ച് കൊണ്ടിരിക്കണമെന്നും അവര്‍ സ്വന്തം അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നു. രോഗത്തില്‍ നിന്നും മോചിതയായ ദീപിക ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രചോദനം പകരുകയും വിഷാദരോഗത്തിന്റെ പ്രധാനപ്രതിസന്ധി ഒറ്റപ്പെടലാണ്, അത് അതിജീവിക്കാനായാല്‍ പിന്നെ ഭയക്കേണ്ട കാര്യമില്ലെന്നും ദീപിക അടിവരയിട്ട് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha