സെമി ഫൈനല്‍ മത്സരം കാണാന്‍ അനുഷ്‌ക ശര്‍മ്മ ഓസ്‌ട്രേലിയയില്‍

കാമുകന്‍ ആത്മവിശ്വാസവും പിന്തുണയും നല്‍കാന്‍ അനുഷ്‌ക ശര്‍മ സിഡ്‌നിയിലെത്തി. കാമുകന്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് നേരിട്ട് കാണാനാണ് താരത്തിന്റെ വരവ്. ഇതോടെ മിനിമം സെഞ്ച്വറിയെങ്കിലും താരത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് ആരാധകരും കണക്കു കൂട്ടുന്നു. കഴിഞ്ഞദിവസം കോഹ്‌ലിയും അനുഷ്‌കയും ഡിന്നര്‍ കഴിക്കുന്ന ചിത്രം പുറത്തുവന്നു. ലോകകപ്പ് മല്‍സരത്തിനിടയില്‍ ടീമംഗങ്ങള്‍ക്കൊപ്പം ഭാര്യമാരെയും കാമുകിമാരെയും താമസിപ്പിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചിരുന്നില്ല. ഇന്ത്യ സെമി ഫൈനലിലെത്തിയതോടെ ഇതില്‍ ഇളവനുദിച്ചിട്ടുണ്ട്. ഇതോടെയാണ് അനുഷ്‌ക ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ അനുഷ്‌ക ശര്‍മ വിരാട് കോഹ്‌ലിക്കൊപ്പം താമസിച്ചിരുന്നു. അന്ന് സെഞ്ച്വറി നേടിയ കോലി കാമുകിക്ക് ചുംബനമെറിഞ്ഞത് ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. ലോകകപ്പ് തിരക്കിനിടയിലും അനുഷ്‌ക ശര്‍മ നിര്‍മ്മിച്ച് മുഖ്യവേഷത്തില്‍ അഭിനയിച്ച \'എന്‍.എച്ച് 10\' കണ്ട് അനുഷ്‌കയെ അഭിനന്ദിച്ച് കോഹ്‌ലി ട്വീറ്റ് അയച്ചിരുന്നു. \'മൈ ലവ്\' എന്നാണ് ട്വീറ്റില്‍ അനുഷ്‌കയെ കോഹ്‌ലി വിശേഷിപ്പിച്ചത്.
കാമുകി അനുഷ്‌ക ശര്‍മ്മ ഗ്യാലറിയില്‍ ഇരുന്ന വേളയില്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോലി ഗ്രൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ച്ചവച്ചിരുന്നു. ഈ പ്രതീക്ഷയുള്ളതു കൊണ്ടാണോ ഭാര്യമാരേയും കാമുകിമാരെയും കൂടെ കൂട്ടേണ്ടെന്ന നിലപാട് ബിസിസിഐ മാറ്റിയത്? ലോകകപ്പിലെ നിര്‍ണ്ണായകമായ സെമി ഫൈനല്‍ മത്സരം കാണാന്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ എത്തിയതോടെ പലരും ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha