ഉലകനായകനോട് പരസ്യമായി മാപ്പ് ചോദിച്ച് അമീര്‍ഖാന്‍

ഉലകനായകനോട് പരസ്യമായി മാപ്പു ചോദിച്ച് ആമീര്‍ഖാന്‍. വിശ്വരൂപം സിനിമക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പരസ്യപിന്തുണ നല്‍കാതിരുന്നതായിരുന്നു താരത്തിന്റെ പരസ്യ ഖേദ പ്രകടനം.
ഹിന്ദുമുസ്ലിം തീവ്രചിന്താഗതിക്കാരുടെ വികാരം വ്രണപ്പെടുത്തിയ രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ പുറത്തിറങ്ങിയ പി കെയും കോളിവുഡില്‍ ഇറങ്ങിയ കമല്‍ ഹാസന്റെ വിശ്വരൂപവും. വിവാദങ്ങള്‍ക്കൊപ്പം ബോക്‌സോഫീസില്‍ നിന്നും ഏറെ പണം വാരിയ ചിത്രങ്ങള്‍ കൂടിയായിരുന്നു ഈ ചിത്രങ്ങള്‍. പികെക്കെതിരെ ഹിന്ദുത്വസംഘടനകളും മുസല്‍ം പേഴ്‌സണല്‍ ലോ ബോര്‍ഡും പ്രതിഷേധമുയര്‍ത്തുകയും ചില ഹിന്ദുത്വസംഘടനകള്‍ തിയറ്ററുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. സമാന അനുഭവമാണ് വിശ്വരൂപത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ അക്കാലത്ത് കമല്‍ഹാസനെ അനുകൂലിച്ച് രംഗത്തെത്താന്‍ അമീര്‍ഖാന്‍ തയ്യാറായിരുന്നില്ല.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച സിനിമ ആസ്വാദകര്‍ക്ക് ഭയം കൂടാതെ കാണാനുള്ള അവസരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണ്. ഏതെങ്കിലും സംഘടനകള്‍ ഭീഷണിപ്പെടുത്തി സിനിമയുടെ പ്രദര്‍ശനം തടയുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയണം. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തടയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അമീര്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha