അനുഷ്‌കക്കെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍

ഇന്ത്യ തോറ്റതില്‍ ഉപരി അനുഷ്‌ക്ക സിഡ്‌നിയില്‍ പോയതിനെതിരെ നവമാധ്യമങ്ങള്‍ ആഞ്ഞടിക്കുന്നു.തന്റെ സാന്നിധ്യം ലോകകപ്പ് സെമിയില്‍ പ്രിയകാമുകന്‍ കോലിക്ക് ആവേശമാവട്ടെയെന്ന് ആശിച്ചുകാണും അനുഷ്‌ക്ക. എന്നാല്‍, വന്നിറങ്ങിയ ഉടനെ അനുഷ്‌ക്കയെ വരവേറ്റത് പ്രിയകാമുകന്റെ ഒരു വമ്പന്‍ ഫ്‌ലോപ്പ്. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ കോലി ഒരൊറ്റ റണ്‍ മാത്രമെടുത്ത് പുറത്താകുമ്പോള്‍ ഗ്യാലറിയില്‍ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ മൂക്കത്ത് വിരല്‍വച്ചുനില്‍ക്കുകയായിരുന്നു അനുഷക്ക. വെറും മടക്കമല്ല, 13 പന്ത് പാഴാക്കിയാണ് കോലി ജോണ്‍സന്റെ ഒരു ഷോര്‍ട്ട് ബോള്‍ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച് കീപ്പര്‍ ഹാഡിന് അനായാസ ക്യാച്ച് നല്‍കിയ മടങ്ങിയത്. സെഞ്ച്വറിയടിച്ച് കോലി അനുഷ്‌ക്കയ്ക്ക് ചുംബനമെറിയുന്നത് കാണാന്‍ കാത്തിരുന്നവര്‍ പൊട്ടിക്കരഞ്ഞു. സ്വാഭാവികമായും ടിവി ക്യാമറ തല്‍ക്ഷണം ഗ്യാലറിയില്‍ അനുഷ്‌കയിലേയ്ക്ക് തിരിഞ്ഞു. വീരനായകന്റെ വീഴ്ച കണ്ട് അന്തിച്ചിരിക്കുകയായിരന്നു നായിക അപ്പോള്‍.
ഈ ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോലിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനത്തിനാണ് അനുഷ്‌ക്ക സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ എട്ട് പന്തില്‍ നിന്ന് നേടിയ മൂന്ന് റണ്ണായിരുന്നു ഇതുവരെ ഏറ്റവും മോശപ്പെട്ട സ്‌കോര്‍. മറ്റു മത്സരങ്ങളിലൊന്നും അര്‍ധശതകം തികയ്ക്കാന്‍ കഴിയാതിരുന്ന കോലി സെമിയിലെങ്കിലും സ്വതസിദ്ധമായ ഫോമിലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു ടീമും ആരാധകരും.
കോലി ഒറ്റ റണ്ണിന് പുറത്തായതോടെ ആരാധകരുടെ രോഷം അനുഷ്‌ക്കയ്ക്കതിരെ തിരിഞ്ഞിരിക്കുകയാണ്. തെറിയഭിഷേകവും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍. അനുഷ്‌ക്ക രാജ്യദ്രോഹിയാണെന്നും സിനിമകള്‍ ബഹിഷക്കരിക്കണമെന്നും പറഞ്ഞവരുമുണ്ട്. കോലി ഒരോവര്‍ എറിയുന്നതും ഒരു ക്യാച്ച് വിടുന്നതും ഒരു റണ്ണെടുക്കുന്നതും കാണാനാണോ അനുഷക്ക മുംബൈയില്‍ നിന്ന് പറന്നുവന്നതെന്ന് ചിലര്‍. സിഡ്‌നിയിലേയ്ക്ക് വന്നതാണ് അനുഷ്‌ക്ക ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മറ്റു ചിലര്‍ ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha