ട്വിറ്ററിലും കിങ്ങ് ഖാന്‍ തന്നെ താരം : ഫോളോവേഴ്‌സ് 12 ദശലക്ഷം

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ബോളിവുഡിലെ മസില്‍ഖാനെയും മിസ്റ്റര്‍ പെര്‍ഫെക്ഷന്‍ ഖാനെയും തോല്‍പ്പിച്ച് സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താന്‍ തന്നെ കിങ്ങ് എന്ന് തെളിയിച്ചു ഷാരൂഖ്.
തന്റെ സന്തോഷങ്ങളും ചെറിയചെറിയ നേട്ടങ്ങളും നാട്ടുകാരുമായി പങ്കുവെയ്ക്കാന്‍ ഒരു മടിയും കാണിക്കാത്ത ഷാരൂഖിന് പിന്നില്‍ 12 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. അടുത്ത കാലത്തായി സിനിമയുടെ കാര്യത്തില്‍ മറ്റ് രണ്ടു ഖാന്‍മാരും കൂറ്റന്‍ വിജയം ആഘോഷിക്കുമ്പോഴാണ് ഷാരൂഖ് സാമൂഹ്യസൈറ്റിലെ ആരാധകരുടെ കാര്യത്തില്‍ വേറിട്ടൊരു വിജയം ആഘോഷിക്കുന്നത്.
ദബാംഗും റെഡിയും ഉള്‍പ്പെടെ സല്‍മാന്റെ ഒന്നിലധികം ചിത്രങ്ങളാണ് അടുത്ത കാലത്ത് 200 കോടി നേട്ടം ഉണ്ടാക്കിയത്. സിനിമ തെരഞ്ഞെടുക്കുന്ന ബുദ്ധിയുടെ കാര്യത്തില്‍ ബോളിവുഡില്‍ മറ്റാരെക്കാളും മുന്നിലുള്ള ആമിറാകട്ടെ പി കെ യിലൂടെ പണം വാരുക മാത്രമല്ല അന്താരാഷ്ട്ര വ്യാപകമായി നിരൂപക പ്രശംസയും നേടിയിരുന്നു. ഫാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കാന്‍ ഒരങ്ങുകയാണ് ഷാരൂഖ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha