മലയാളത്തില്‍ നല്ലൊരു കഥാപാത്രം ഇതുവരെയും കിട്ടിയിട്ടില്ലെന്ന് വിദ്യ ബാലന്‍

മലയാളികളെയും മലയാള സിനിമകളെയും ഒരുപോലെ ഇഷ്ടമാണെന്ന് ബോളിവുഡ് നടി വിദ്യ ബാലന്‍. മലയാളത്തില്‍ ഇത് വരെയും നല്ലൊരു കഥാപാത്രം കിട്ടിയിട്ടില്ലെന്നും വിദ്യ പറയുന്നു. തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാനും താല്‍പര്യമുണ്ടെന്ന് വിദ്യ തുറന്ന് പറയുന്നു. മലയാളം,തമിഴ് ഭാഷകള്‍ തനിക്ക് മാതൃഭാഷ പോലാണെന്നും അതിനാല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാവില്ലെന്നും വിദ്യ വ്യക്തമാക്കി.
മുമ്പ് ഒരു തമിഴ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി കരാറൊപ്പിട്ടെങ്കിലും ആ ചിത്രം നടന്നില്ല. വിദ്യയും ചിത്രത്തിന്റെ നിര്‍മാതാവുമായുണ്ടായ ചില പ്രശ്‌നങ്ങളാണത്രേ ചിത്രം മുടങ്ങാന്‍ കാരണം. പിന്നീട് മറ്റൊരു താരത്തെ ഈ വേഷം അവതരിപ്പിക്കാനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തു. കോളിവുഡില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതോടെ ഇനി തമിഴ് ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് ഇതുവരെ താരം പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha