അബ്‌റാമിന്റെ ആദ്യ ഐപിഎല്‍

തന്റെ ആദ്യ ഐപിഎല്‍ മത്സരം കാണാന്‍ അച്ഛന്‍ ഷാരൂഖ് ഖാന്റെ കൈപിടിച്ച് കുട്ടി അബ്‌റാം എത്തി. മത്സരത്തേക്കാള്‍ സ്‌റ്റേഡിയത്തിലെത്തിയവരുടെ മനംകവര്‍ന്നത് രണ്ടുവയസുകാരനായ അബ് റാം ആയിരുന്നു.
ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍ എത്തിയത് കുടുംബസമേതമാണ്. മക്കളായ ആര്യന്‍, സുഹാന, അബ്‌റാം എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയത് അബ്‌റാമിന്റെ കുസൃതികളാണ്.
അബ്‌റാമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടിയത്. ഷാരൂഖിനും ഭാര്യ ഗൗരി ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന കുട്ടിയാണ് അബ് റാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha