എനിക്കാരാധകരുടെ പിന്തുണ ഉണ്ട് അതു മാത്രം മതി

സിനിമാ രംഗത്തെ വേര്‍തിരിവ് തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, പൂര്‍ണ സമ്മതമുള്ളവര്‍ മാത്രം ഒപ്പം അഭിനയിച്ചാല്‍ മതി നയം വ്യക്തമാക്കി സണ്ണി ലിയോണ്‍ രംഗത്ത്. നടിക്കൊപ്പം അഭിനയിക്കാന്‍ ബോളിവുഡിലെ മുന്‍ നിരനായകന്‍മാര്‍ അടുത്തിടെ വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. ഏക് പഹേലി ലീല എന്ന സിനിമയില്‍ സണ്ണിക്കൊപ്പം അഭിനയിക്കാന്‍ പ്രമുഖ നടന്മാര്‍ തയ്യാറായില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷം, മൂന്ന് ചിത്രങ്ങള്‍. എന്നിട്ടും തന്നോട് വേര്‍തിരിവു കാണിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. ആരാധകരുടെ നിരന്തര പിന്തുണ ഇല്ലായിരുന്നെങ്കില്‍ അഭിനയം നേരത്തെ തന്നെ നിര്‍ത്തുമായിരുന്നു. എന്നാല്‍, ആരാധകര്‍ തനിക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് മുന്നോട്ടു നയിക്കുന്നതെന്നും നടി പറയുന്നു. അവര്‍ തന്നെ 19 വയസ്സു മുതല്‍ കാണുന്നവരാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ഇതിനിടെ സണ്ണിലിയോണിന്റെ ജീവിതകഥ തന്നെ സിനിമയാകുന്നു എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സണ്ണിലിയോണിന്റെ ജീവിതം വിഷയമാക്കുന്ന ഒരു ഡോക്യൂമെന്ററി അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.
ഇതിനിടെ സണ്ണിയുടെ പുതിയ ചിത്രമായ ഏക് പഹേലി ലീല പ്രദര്‍ശനത്തിന് എത്തിയപ്പോഴും നടിയുടെ ചൂടന്‍ രംഗങ്ങളാണ് ഹൈലൈറ്റ്‌സ്. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടിരുന്നു. ചിത്രത്തില്‍ സണ്ണി ലിയോണ്‍ 100 ലിറ്റര്‍ പാലില്‍ കുളിക്കുന്ന ാെരു രംഗമുണ്ട്. ശൈത്യകാലത്ത് രാജസ്ഥാനിലാണ് പാല്‍ക്കുളി ചിത്രീകരിച്ചത്. തണുപ്പിനെ പ്രതിരോധിക്കാന്‍ പാലില്‍ ചൂടുവെള്ളം ചേര്‍ത്താണ് ഈ സിനെടുത്തത്. സണ്ണി ലിയോണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha