പുതിയ ചിത്രത്തില്‍ കാജോള്‍ വാങ്ങിയത് അഞ്ച് കോടി പ്രതിഫലം

ഷാരൂഖ് കാജോള്‍ എന്നിവരുടെ ജോഡി എന്നും എപ്പോഴും എല്ലാവരും ഒന്ന്് പ്പോലെ രണ്ട് കൈനീട്ടിയും സ്വീകരിച്ചതാണ്. ബോളിവുഡിലെ ഏറ്റവും നല്ല ജോഡി പൊരുത്തവും ഇവരുടെതാണ്. വീണ്ടും ഇടവേളയ്ക്ക് ശേഷം ഷാരൂഖ് കാജോള്‍ എന്നിവര്‍ സിനിമയില്‍ ഒരുമിക്കുന്നു. പ്രതീക്ഷയോടെയാണ് പലരും ഇവരുടെ ചിത്രത്തെ കാത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രത്തില്‍ കാജോള്‍ വന്‍ പ്രതിഫലമാണ് വാങ്ങി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കോടി രൂപയാണ് പ്രതിഫലമായി കാജോള്‍ വാങ്ങിയിരിക്കുന്നത്.
കുച്ച് കുച്ച് ഹോത്താഹെ, ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗെ എന്നീ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് കാജോള്‍ ബോളിവുഡിന്റെ പ്രിയ ജോടികളായി മാറിയത്. തൊണ്ണൂറുകളിലെ പ്രണയത്തെ മാറ്റിമറിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. രോഹിത് ഷാരൂഖ് കൂട്ടൂകെട്ടിലെ അവസാന ചിത്രം ചെന്നൈ എക്‌സ്പ്രസായിരുന്നു. ഈ സിനിമയിലെ ലുങ്കി ഡാന്‍സും ഏറെ വ്യത്യസ്തമായിരുന്നു.കാജോള്‍ ഷാരൂഖ് എന്നിവരുടെ പുതിയ ചിത്രത്തെയും ഏറെ പ്രതിക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha