ഞാന്‍ പ്രണയത്തിലാണ്, എന്റെ വിവാഹ തീയതി മാധ്യമങ്ങള്‍ തീരുമാനിക്കേണ്ടെന്ന് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിന്റെ പ്രിയ നടന്‍ രണ്‍ബീര്‍ കപൂര്‍ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. \'ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്, എന്നാല്‍ എന്റെ വിവാഹ തിയതി നിങ്ങള്‍ തീരുമാനിക്കേണ്ടെന്നാണ രണ്‍ബീര്‍ കപൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രണ്‍ബീര്‍ തനിക്ക് പ്രണയമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാഹം ഇപ്പോഴില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.
\'എന്റെ വിവാഹതീയതി ആറ് വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. സമയമാകുമ്പോള്‍ വിവാഹക്കാര്യം എല്ലാവരേയും അറിയിക്കും. എന്നാല്‍ അടുത്തൊന്നും വിവാഹമുണ്ടാകില്ല\' രണ്‍ബീര്‍ പറഞ്ഞു. തന്റെ വിവാഹ തീയതി സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും രണ്‍ബീര്‍ ആവശ്യപ്പെട്ടു. പുതിയ ചിത്രം ബോംബോ വെല്‍വെറ്റ് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. മികച്ച ചിത്രങ്ങളുടെ ഭാഗമാകാനാണ് താല്‍പ്പര്യം.
ബേഷാറാം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നില്ല. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥയുണ്ട്. ബോംബെ വെല്‍വെറ്റിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha