സല്‍മാനു മുമ്പേ ജയിലില്‍ കയറിയ ബോളിവുഡ്

സിനിമയിലെ ജയില്‍ പോലല്ല യഥാര്‍ത്ഥ ജീവിതത്തിലെ ജയില്‍ ജീവിതം എന്നു സല്‍മാന്‍ഖാനേക്കാള്‍ മുന്‍പേ മനസ്സിലാക്കിയ മറ്റു ബോളിവുഡ് താരങ്ങളും ഉണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശിക്ഷ ലഭിച്ച് ജയിലിലെത്തുമ്പോള്‍ ജയില്‍ശിക്ഷ നേടിയ ബോളീവുഡ് താരങ്ങളുടെ ക്ലബ്ബിലും ഇടംനേടുകയാണ് ബോളീവുഡിലെ ഖാന്‍മാരില്‍ പ്രഗല്‍ഭനായ സല്‍മാന്‍ ഖാന്‍. ജയിലിലെത്തുന്ന ഒരേയൊരു ഖാനല്ല സല്‍മാന്‍. സെയിഫ് അലി ഖാനും തടവില്‍ കിടന്നിട്ടുണ്ട്. ഒരു വിരുന്നു സല്‍ക്കാരത്തില്‍ അടുത്തിരിക്കുന്നയാള്‍ ഉറക്കെ സംസാരിച്ചതിന് സിനിമാ സ്‌റ്റൈലില്‍ അയാളുടെ മൂക്കിടിച്ച് പരത്തിയതിനാണ് സൈഫ് അറസ്റ്റിലാവുന്നത്.
ബോളീവുഡിലെ നടന്‍മാരില്‍ മുന്‍നിരയിലുള്ള സജ്ഞയ് ദത്താണ് ജയിലില്‍ കഴിയുന്ന മറ്റൊരു താരം. 1993ല്‍ ടാഡ നിയമപ്രകാരമാണ് ദത്ത് അറസ്റ്റിലാവുന്നത്. രാജ്യദ്രോഹകുറ്റത്തിനാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധമുള്ള തീവ്രവാദികള്‍ നല്‍കിയ ആയുധങ്ങള്‍ കൈയ്യില്‍ വെച്ചതിനാണ് സജ്ഞയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഭാര്യയുടെ ആരോഗ്യ നില മോശമാണെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ സജ്ഞയ്യ്ക്ക് പുറത്തിറങ്ങാന്‍ സാധിച്ചു. തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി പരിഗണിച്ച കേസില്‍ 2013 മാര്‍ച്ച് 21ാം തീയ്യതി കോടതി അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചു.
വിദേശത്ത് പോയി ജയില്‍ ശിക്ഷ വാങ്ങിയ സൂപ്പര്‍താരമാണ് മോണിക്ക ബേദി. വ്യാജ രേഖകളുപയോഗിച്ച് പോര്‍ച്ചുഗലിലേക്ക് പോയ മോണിക്ക ലിസ്ബണില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. കൂടെയുണ്ടായിരുന്നയാള്‍ വലിയ അധോലോകരാജാവായ അബുസലീമായിരുന്നെങ്കിലും മോണികക്ക് ജയില്‍ ശിക്ഷ തന്നെ ലഭിച്ചു. പോര്‍ച്ചുഗലിലെ ശിക്ഷക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി വിട്ട മോണിക്കയെ ഇവിടെ കാത്തിരുന്നതും ജയില്‍ തന്നെയായിരുന്നു.
സ്ത്രീവിഷയത്തിലെ വിഴ്ച്ച ജയിലിലെത്തിച്ച താരമാണ് ഷിനെ അഹൂജ. 2006ല്‍ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ച ഷിനെ വിജയത്തിലേക്ക് കുതിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമുണ്ടാവുന്നത്. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 27 ദിവസങ്ങള്‍ ഷിനെക്ക് ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വന്നു.
സ്ത്രീകഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമകളെടുത്ത് വിജയിപ്പിച്ച സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ജയിലിലെത്തുന്നത് സ്ത്രീവിഷയത്തില്‍ തന്നെയാണ്. ചാന്ദ്‌നി ബാര്‍, സത്ത, പേജ് ത്രി, ട്രാഫിക്ക് സിഗ്‌നല്‍ എന്നിങ്ങനെയുള്ള ഹിറ്റുകളില്‍ ബോളിവുഡിലെ മുന്‍നിര നടികളെ അണിനിരത്തിയ ഭണ്ഡാര്‍ക്കര്‍ ഒരു നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്. പക്ഷെ പരാതിക്കാരിക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഭണ്ഡാര്‍ക്കര്‍ രക്ഷപ്പെട്ടു.
മുന്‍താരം ഫിറോസ് ഖാന്റെ മകന്‍ ഫര്‍ദീന്‍ ഖാനാണ് അറസ്റ്റ് നേരിട്ട മറ്റൊരു ഖാന്‍. 1998ല്‍ ഫിലിംഫെയര്‍ പുരസ്‌ക്കാരത്തോടെ തുടങ്ങിയ ഫര്‍ദ്ദീന്‍ ഖാന്റെ സിനിമാ ജീവിതം മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. 2001ല്‍ കൊക്കെയിന്‍ കേസില്‍ പിടിയിലായതോടെ അദ്ദേഹത്തിന്റെ കരിയറും കരിനിഴലിലാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha