സല്മാന് പിന്തുണ നല്‍കി ബോളിവുഡ് താരങ്ങള്‍

സല്മാന് ഖാനെതിരായ കോടതി വിധിയില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് . തങ്ങളുടെ പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചും ദുഖം രേഖപ്പെടുത്തിയതും നിരവധി താരങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു.
തന്റ അമ്മയുടെ ജീവന്‍ രക്ഷിച്ചത് സല്‍മാന്‍ഖാനാണെന്നും അത് ഒരിക്കലും മറക്കില്ലെന്നും ദിയ മിര്‍സ ട്വീറ്റ് ചെയ്തു. കോടതി വിധിക്കെതിരെ സംസാരിക്കുന്നില്ല എന്നാല്‍ വിധി തന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചെന്നും ബോളിവുഡില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് സല്‍മാനെന്നും റിതേഷ് ദേശ്മുഖ് കുറിച്ചു. വിധി ഭയാനകമാണെന്നാണ് സോനാഷി സിന്‍ഹ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ എന്നും ഒന്നാമത് സല്‍മാന്‍ തന്നെയാണെന്നും അതാര്‍ക്കും പകരംവയ്ക്കാനാകില്ലെന്നും സൊനാക്ഷി പറഞ്ഞു. വ്യക്തിപരമായി തനിക്ക്് ഇന്ന് മോശം ദിവസമാണെന്ന് ഫറാഖാന്‍ കുറിച്ചു.
ബിപാഷാ ബസുവു വിധിക്കെതിരായ തന്റെ ദുഖം അറിയിച്ചു. തതന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും ഈ ആവസരത്തില്‍ സല്‍മാനൊപ്പം ഉണ്ടെന്ന് ബിപാഷ. വിധിയില്‍ കാര്യമില്ലെന്നും സല്‍മാന്‍ ഈ വിധി അര്‍ഹിക്കുന്നില്ലെന്നും അര്‍ജുന്‍ കപൂര്‍ അഭിപ്രായപ്പെട്ടു. കപൂര്‍ കുടുംബം ഒന്നാകെ ഈ അവസരത്തില്‍ സല്‍മാനൊപ്പം ഉണ്ടെന്ന് ഋഷികപൂര്‍ പ്രതികരിച്ചു.
സല്‍മാനോട് ധൈര്യമായി ഇരിക്കാനും എന്നും ഇഷ്ടപ്പെടുന്നുവെന്നും സാനിയ മിര്‍സ ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha