സല്‍മാനെ കാണാന്‍ ആമിര്‍ എത്തി

സല്‍മാന്‍ ഖാന്റെ ശിക്ഷാവിധികേട്ട് ബോളിവുഡ് മൗനത്തിലാണ്. താരത്തിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നാണ് സഹപ്രവര്‍ത്തകരുടെയും സങ്കടം. കോടതിയില്‍ നിന്ന് ശിക്ഷാവിധികേട്ട് വീട്ടിലെത്തിയ താരത്തെ ആശ്വസിപ്പിക്കാന്‍ ബോളിവുഡിലെ ഒരുതാരനിര തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ബോളിവുഡിന്റെ സൂപ്പര്‍താരങ്ങിലൊരാളും സല്‍മാന്റെ സുഹൃത്തുമായ ആമിര്‍ ഖാന്‍ വിധി കേട്ട ശേഷം സല്‍മാനെ കാണാന്‍ എത്തിയിരുന്നു. പ്രീതി സിന്റ, സൊനാക്ഷി , സിന്‍ഹ, റാണി മുഖര്‍ജി എന്നിവര്‍ ബാന്ദ്രയിലെ സല്‍മാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു. സല്‍മാന്റെ മുന്‍കാമുകി സംഗീത ബിജ്‌ലാനി, കരിഷ്മ കപൂര്‍, ബിപാഷ ബസു, ഡെയ്‌സി ഷാ , സുനില്‍ ഷെട്ടി എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha