ഇനി അല്‍പം ആശ്വാസം... സല്‍മാന്‍ ഖാനു ജാമ്യം അനുവദിച്ചു, ബോംബേ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്

വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനമോടിച്ചു കയറ്റി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു ജാമ്യം. ബോംബേ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. സെഷന്‍സ് കോടതി വിധിച്ച തടവു ശിക്ഷ മരവിപ്പിച്ചു കൊണ്ടാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അപ്പീലില്‍ തീരുമാനമാകുന്നതുവരെയാണു ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. കേസില്‍ ബുധനാഴ്ചയാണു മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
എന്നാല്‍ അന്നു തന്നെ ഹൈക്കോടതി രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപകടസമയത്ത് സല്‍മാനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കമാലിന്റെ മൊഴിയെടുക്കാന്‍ എന്തുകൊണ്ട്് തയാറായില്ലെന്നും പ്രോസിക്യൂഷന്‍ നടപടി ദുരൂഹമാണെന്നും പ്രതിഭാഗം വാദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha