ദേശീയ പതാകയെ അപമാനിച്ചു, മല്ലികാ ഷരാവത്തിനെതിരെ കോടതി നടപടി

ദേശീയ പതാകയെ അപമാനിച്ചു എന്നതിനെ ചൂണ്ടിക്കാട്ടി ബോളിവുഡ് നടി മല്ലികാ ഷരാവത്തിനെതിരെ കോടതി നോട്ടീസയച്ചു. ജബല്‍പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചത്. മല്ലികയുടെ പുതിയ ചിത്രമായ \'ഡേര്‍ട്ടി പൊളിടിക്‌സ്\'ന്റെ പോസ്റ്ററില്‍ ദേശീയ പതാകയെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് കോടതി നടപടി. അഭിഭാഷകനായ അമിത് സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
മല്ലികാ ഷരാവത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ദേശീയ പതാകയ്ക്ക് സമമായ വസ്ത്രമുപയോഗിച്ച് താരം നഗ്‌നത മറയ്ക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ചിത്രത്തില്‍ നായികയായ മല്ലികാ ഷരാവത്തിന് പുറമെ അഷുതോഷ് റാണാ, ഓം പുരി, ലളിത് മോദി, സംവിധായകന്‍ കെ.സി. ബൊകാദിയ എന്നിവര്‍ക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha