ഒടുവില്‍ രണ്‍ബീര്‍ സമ്മതിച്ചു, കത്രീനയെ അടുത്ത വര്‍ഷം വിവാഹം ചെയ്യും

അങ്ങനെ ഗോസിപ്പുകള്‍ക്കെല്ലാം മറുപടി നല്‍കി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരുടെയും ആരാധകരുടെയും നീണ്ട കാലത്തേ സംശയത്തിനാണ് രണ്‍ബീര്‍ മറുപടിയുമായി രംഗത്തെത്തിയത്. ബോളിവുഡ് നടി കത്രീന കെഫിനെ വിവാഹം ചെയ്യുമോ ഇല്ലായോ എന്നായിരുന്നു പലരുടെയും സംശയം. ഒടുവില്‍ രണ്‍ബീര്‍ സമ്മതിച്ചു. കത്രീന കെഫിനെ കെട്ടാന്‍ പോകുന്നുവെന്ന് തുറന്ന് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്കൊടുവിലാണ് 2016 അവസാനത്തോടെ വിവാഹിതരാകാന്‍ പോകുന്നുവെന്ന് രണ്‍ബീര്‍ കപൂര്‍ തുറന്നുസമ്മതിച്ചത്.
രാജ്കുമാര്‍ സന്തോഷിയുടെ അജബ് പ്രേം കി ഗസബ് കഹാനി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചപ്പോള്‍ മുതലാണ് രണ്‍ബീര്‍ കത്രീന പ്രണയത്തെക്കുറിച്ചുള്ള കഥകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം മുഴുവന്‍ ജോലിയുടെ തിരക്കാണെന്നും അതുകൊണ്ട് അടുത്തവര്‍ഷം അവസാനത്തോടെ വിവാഹതിരാകാനാണു തങ്ങള്‍ ഇരുവരുടേയും തീരുമാനമെന്നും ആനന്ദ ബസാര്‍ പത്രികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവര്‍ക്കും നല്ല ബോധമുണ്ടെന്നും ഇപ്പോള്‍ അതെക്കുറിച്ചു തുറന്നുപറഞ്ഞില്ലെങ്കില്‍ അത് ആ ബന്ധത്തെ ബഹുമാനിക്കാതിരിക്കുന്നതിനു തുല്യമാണെന്നും രണ്‍ബീര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha