രണ്‍ബീറിനോട് തനിക്ക് പ്രണയമില്ലെന്ന് ദീപിക പദുക്കോണ്‍

ബോളിവുഡില്‍ ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്ന രണ്ട് പേരാണ് ദിപീക പദുകോണും ണ്‍ബീര്‍ കപൂറും. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ ഉയര്‍ന്നത്. മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് പോലെ രണ്‍ബീര്‍ കപൂറുമായി തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് ദീപിക പദുക്കോണ്‍ തുറന്ന് പറഞ്ഞു.
ഉള്ളത് ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണെന്നും ദീപിക പറഞ്ഞു.\'യേ ജവാനി ഹേ ദീവാനി\'യിലാണ് രണ്‍ബീറും ദീപികയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രൊമോഷണല്‍ സമയത്ത് ഇരുവരുടേയും പ്രണയ വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ നിറയെ. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞെന്നായിരുന്നു നേരത്തെയുള്ള റൂമറുകള്‍.
ഇംതിയാസ് അലിയുടെ റൊമാന്റിക് ചിത്രം \'തമാശ\'യിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം. തമാശയില്‍ ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പഴയ പ്രണയകാലം പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍. ഇതിനിടെയാണ് ദീപികയുടെ പ്രതികരണം. \'ഞങ്ങള്‍ക്കിടയില്‍ ഏത് തരത്തിലുള്ള ബന്ധമാണെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. ഓണ്‍സ്‌ക്രീനില്‍ ഞങ്ങള്‍ക്കിടയില്‍ മികച്ചൊരു കെമിസ്ട്രിയുണ്ട്. അതിനപ്പുറം ഒന്നുമില്ല\'. ദീപിക പറഞ്ഞു.
\'ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ് അതിനുദാഹരണം. ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം യേ ജവാനി ഹേ ദീവാനി സൂപ്പര്‍ ഹിറ്റായിരുന്നു. വരാനിരിക്കുന്ന തമാശയും തിയേറ്ററുകളില്‍ ആളെകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.\' പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപിക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha