മല്ലികാഷെരാവത്ത് കാഴ്ച്ചക്കാരെ അതിശയിപ്പിച്ചു, 12 കോടിയുടെ നെക്‌ലേസും ധരിച്ച് മല്ലിക കാനിലെത്തി

പുതുമ ആഗ്രഹിക്കുന്ന മനുഷ്യരാണ് പലരും. നടിമാരും അങ്ങനെ തന്നെ. പ്രത്യേകിച്ച് ബോളിവുഡിലെ നടിമാര്‍. മല്ലികാ ഷെരാവത്ത് വ്യത്യസ്തമായ രീതിയില്‍ കാനില്‍ എത്തിയപ്പോള്‍ കാഴ്ച്ചക്കാരും ഒന്ന് ഞെട്ടി പോയി. കാനിലെ ചുവപ്പു പരവതാനിയില്‍ വ്യത്യസ്തമായ രീതിയിലാണ് മല്ലിക എത്തിയത്. കാനിനെ ത്രസിപ്പിച്ച ഇന്ത്യന്‍ നടിമാരില്‍ വ്യത്യസ്തയായത് സെക്‌സ്‌ബോംബ് മല്ലികാ ഷെരാവത്തായിരുന്നു.
ഹോട്ട്‌ഗേള്‍ മല്ലിക അണിഞ്ഞ നെക്‌ലേസാണ് ക്യാമറക്കണ്ണുകള്‍ക്ക് ഉത്സവമായത്. 12 കോടി രൂപ വിലമതിക്കുന്ന നെക്‌ലേസ് ആയിരുന്നു ഇത്. പിങ്ക് ഗൗണില്‍ ചുവപ്പുപരവതാനിയിലൂടെ ഒഴുകി നീങ്ങുമ്പോള്‍ ക്യാമറക്കണ്ണുകള്‍ ഭൂരിഭാഗം സമയവും മല്ലികയുടെ നെക്‌ലേസിലായിരുന്നു എന്ന് പറയേണ്ടി വരും. ജ്വല്ലറി രംഗത്തെ അതികായരായ ബോഷെറോണിന്റെ നെക്‌ലേസാണ് താരം അണിഞ്ഞത്.
തന്റെ മൃദുലവും ലോലവുമായ കഴുത്തിന് രണ്ടു മില്യണ്‍ ഡോളറിന്റെ വലിയ ഉത്തരവാദിത്തമാണ് ബോഷെറോണ്‍ നല്‍കിയതെന്ന് താരം പിന്നീട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കറുത്ത ഗൗണ്‍ അണിഞ്ഞെത്തിയ കത്രീനകൈഫും ക്യാമറക്കണ്ണ് ഒപ്പിയെടുത്തിരുന്നു. എന്നിരുന്നാലും ബോളിവുഡിലെ സൂപ്പര്‍ നായിക ഐശ്വര്യാറായിയുടെ അനുകരണമെന്ന ദുഷ്‌പേരും സമ്പാദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha