തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സോനാക്ഷി സിന്‍ഹ

തെരുവു നായകള്‍ക്കുവേണ്ടി വാദിച്ച് മറ്റൊരു താരം കൂടി രംഗത്ത്. രഞ്ജിനി ഹരിദാസിനും തമിഴ് നടന്‍ വിശാലിനും പിന്നാലെ നായകളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡില്‍ നിന്നും സോനാക്ഷി സിന്‍ഹയാണ്. അവ സ്‌നേഹമുള്ളവയാണെന്നും വളരെ കുറച്ച് എണ്ണം മാത്രമാണ് ആളുകളെ ആക്രമിക്കാറുള്ളതെന്നും ആ പേരില്‍ കൂട്ടക്കുരുതി നടത്തരുതെന്നും താരം ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. മനുഷ്യത്വരഹിതമായ ഈ നടപടി അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെടണമെന്നാണ് സോനാക്ഷി ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha