പരിനീതി രണ്ടു ഷര്‍ട്ടിന് നല്‍കിയത് 10 ലക്ഷം

താരങ്ങള്‍ക്ക് എന്തും ആകാമല്ലോ എന്ന് കമന്റടിക്കും മുമ്പ് ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കിയിട്ടാകാം. പത്തുലക്ഷം രൂപയുടെ ഷര്‍ട്ടോ. വെറുതേ കണ്ണുമിഴിക്കേണ്ട രൂപയുടെ മൂല്യം കുറവുള്ള നാട്ടില്‍ ആണെങ്കില്‍ അതും അതിനപ്പുറവും ചിലപ്പോള്‍ സംഭവിക്കും. പരിനീതി ചോപ്ര രണ്ടു ഷര്‍ട്ടിന് മാത്രം നല്‍കിയത് 10 ലക്ഷം. ഇതിന്റെ ബില്ലുമായി നില്‍ക്കുന്ന ചിത്രം പരിനീത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റും ചെയ്!തു. പരിനീതിക്കു അബന്ധം പറ്റിയെന്ന് ചിലര്‍ കമന്റുകളുമിട്ടു. കാര്യം മനസ്സിലായവര്‍ അക്കാര്യവും കമന്റായി ഇട്ടു. എന്തായാലും പരിനീതിയുടെ ഫോട്ടോ ചര്‍ച്ചയായി.
സംഭവം ഇങ്ങനെയാണ് പരിനീതി ഷര്‍ട്ട് വാങ്ങിയത് ഇന്ത്യയില്‍ നിന്നല്ല. ജക്കാര്‍ത്തയില്‍ നിന്നാണ്. ഇന്തോനേഷ്യന്‍ കറന്‍സിയാണ് പരിനീതി നല്‍കിയത്. ഇന്തോനേഷ്യന്‍ കറന്‍സിക്ക് ഇന്ത്യന്‍ രൂപയേക്കാളും മൂല്യം വളരെ കുറവാണ്. ഏകദേശം 4600 ഇന്ത്യന്‍ രൂപയാണ് പരിനീതി ഷര്‍ട്ടിനായി ചെലവഴിച്ചത്. ഇന്തോനേഷ്യന്‍ മൂല്യം നോക്കുകയാണെങ്കില്‍ ഇത് പത്ത് ലക്ഷത്തില്‍ അധികവുമാണ്. അക്കാര്യമാണ് പരിനീതി പോസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha