ആമിര്‍ ഖാന്‍ കുടുങ്ങുമോ? സത്യമേവ ജയതേ നിയമ നടപടിയിലേക്ക്

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ സത്യമേവ ജയതേ എന്ന ടിവി പരിപാടി കോടതിയിലേക്ക്. ഹരിയാണ ഹൈക്കോടതിയില്‍ ഹര്‍മാന്‍ സിങ് സിദ്ധു എന്നയാള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി കോടതി സ്വീകരിച്ചു. നാഷണല്‍ എബ്ലം നിയമവിരുദ്ധമായി ടിവി പരിപാടിയില്‍ ഉപയോഗിക്കുന്നു എന്നു കാട്ടിയാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ എന്‍ജിഒ നടത്തിപ്പുകാരനാണ് പരാതിക്കാരനായ ഹര്‍മാന്‍ സിങ് സിദ്ധു. ആമിര്‍ ഖാന്റെ ടിവി പരിപാടിക്ക് ദേശീയ എബ്ലം ഉപയോഗിക്കുന്നത് തെറ്റിദ്ധാരണ പരത്തുമെന്നും അത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഹര്‍മാന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പരിപാടി പൂര്‍ണമായി നിര്‍ത്തലാക്കാനോ എത്രയും പെട്ടെന്ന് എബ്ലം മാറ്റുവനോ ഉത്തരവിടണമെന്ന് ഹര്‍മാന്‍ പറയുന്നു. സത്യമേവ ജയതേ എന്ന പരിപാടി വക്രീകരിച്ചാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. നേരത്തെയും പരിപാടിക്കെതിരെ ചിലര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അവ തള്ളിപ്പോവുകയായിരുന്നു. സമൂഹത്തില്‍ വരുത്താവുന്ന നല്ല മാറ്റങ്ങള്‍, ചില വ്യക്തികളുടെ ജീവിതങ്ങള്‍, ജീവിതത്തില്‍ നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ തുടങ്ങി താഴേക്കിടയിലുള്ള ജനസമൂഹവുമായി ബന്ധപ്പെടുന്ന പരിപാടിയാണ് ആമിര്‍ഖാന്റെ സത്യമേവ ജയതേ. അവതരണ ശൈലികൊണ്ടും ബോളിവുഡ് താരത്തിന്റെ ആത്മാര്‍ഥമായ ഇടപെടലുകള്‍കൊണ്ടും പരിപാടി പ്രേക്ഷകര്‍ക്കിടയില്‍ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha