കൊങ്കണയും രണ്‍വീറും വേര്‍പിരിയുന്നു

ബോളിവുഡ് താരം കൊങ്കണ സെന്‍ശര്‍മ വിവാഹമോചിതയാകുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയാന്‍ കൊങ്കണയും ഭര്‍ത്താവ് രണ്‍വീര്‍ ഷോരെയും തീരുമാനിച്ചതായി ഇരുവരും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. താരമ്പതികള്‍ വിവാഹമോചനത്തിലേക്ക് എന്ന രീതിയില്‍ ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
വഴിപിരിയാനുള്ള തീരുമാനം ഇരുവരുടെയും യോജിച്ച തീരുമാനമാണെന്ന് കൊങ്കണ ട്വീറ്റ് ചെയ്തു. വിവാഹ ബന്ധം വേര്‍പെടുത്തിയാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് കൊങ്കണയും രണ്‍വീറും വെവ്വേറെ ട്വീറ്റുകളിലൂടെ അറിയിച്ചു. മകന്റെ നല്ല മാതാപിതാക്കളായും യോജിച്ച് നില്‍ക്കുമെന്ന് കൊങ്കണ കൂട്ടിച്ചേര്‍ത്തു. കൊങ്കണ-രണ്‍വീര്‍ പ്രണയജോഡികള്‍ 2010-ലാണ് വിവാഹിതരായത്. നാല് വയസുള്ള ഒരു മകനുണ്ട്.
ട്രാഫിക് സിഗ്‌നല്‍, മിക്‌സഡ് ഡബിള്‍സ്, അജ്‌ന നാച്‌ലെ, ഗൗര്‍ ഹരി ദാഷ്ടന്‍ എന്നിവ കൊങ്കണയും രണ്‍വീറും ഒരുമിച്ചു അഭിനയിച്ചിട്ടുള്ള ചില ചിത്രങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha