തന്റെ മാനത്തിന്റെ വില 1000 കോടിയെന്ന് പൂജാമിശ്ര

ബിഗ്‌ബോസ് താരം പൂജാമിശ്ര വിവാദത്തില്‍. കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യഹോട്ടലില്‍ താമസിച്ചശേഷം പണം നല്‍കാതെ ഇറങ്ങിപ്പോയ പൂജയെ ഹോട്ടല്‍ ജീവനക്കാര്‍ തടയുന്നതും തുടര്‍ന്ന് പൂജ അവരെ ആക്രമിക്കുന്ന ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ അപമാനിക്കാന്‍ നടി സോനാക്ഷിയാണ് വീഡിയോ പുറത്തുവിട്ടതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംഭവം സത്യമല്ലെന്ന് പൂജ വിശദീകരിച്ചു. വീഡിയോ പുറത്തായതിലൂടെ തനിക്ക് 1000 കോടിയുടെ മാനനഷ്ടം ഉണ്ടായതെന്നും മാധ്യമങ്ങള്‍ അത് തരണമെന്നുമാണ് അവരുടെ അവകാശവാദം. ദൃശ്യങ്ങളില്‍ മാനസിക നില തെറ്റിയതുപോലെയാണ് പൂജ പെരുമാറുന്നത്, അതാണ് വീഡിയോയെ വൈറല്‍ ആക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha