അതായിരുന്നു എന്റെ രഹസ്യം.... ആഷ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി

ഒടുവില്‍ ആ രഹസ്യം താരസുന്ദരി ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. ആരോഗ്യം നന്നായി കാത്ത് സൂക്ഷിച്ച് പോകുന്നത് കൊണ്ടാണ് ഇപ്പോഴും താന്‍ സൗന്ദര്യവതിയായിയിരിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. പ്രസവ ശേഷമെങ്കിലും ഐശ്വര്യ വീണ്ടും തടിക്കുമെന്നാണ് ആരാധകര്‍ ആദ്യം കരുതിയിരുന്നത്.എന്നാല്‍ അതിനെയെല്ലാം തെറ്റിച്ചാണ് ആഷിന്റെ രണ്ടാമത്തെ വരവ്. ജസ്ബ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് തിരി ച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും അതിശയം നടിയുടെ ഫിറ്റ്‌നസിലായിരുന്നു. പ്രസവത്തിനു ശേഷം തടിച്ചു രുണ്ട ഐശ്വര്യ, വീണ്ടും പഴയതുപോലെ സ്ലിം ബ്യൂട്ടിയായിട്ടാണ് ജസ്ബയില്‍ എത്തുന്നത്. പഴയതിലും സുന്ദരിയാ ണെന്ന് പറഞ്ഞാലും കൂടിപ്പോകില്ല. ഐശ്വര്യ റായിയുടെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി ക്കൊണ്ട് കഴിഞ്ഞ ദിവസം ജസ്ബയിലെ ഒരു പാട്ട് റിലീസ് ചെയ്തിരുന്നു. കഹാനിയാന്‍ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് അമ്മയും അഭിഭാഷകയു മായ ഐശ്വര്യ റായ് യുടെ ഒരു ദിവസം എങ്ങനെയാണെന്നതിനെ കുറിച്ചൊക്കെയാണ് കാണിക്കുന്നത്. ഗാനരംഗത്ത് ഐശ്വര്യ വര്‍ക്കൗട്ട് ചെയ്യുന്നത് കാ ണിക്കുന്നുണ്ട്. തന്റെ തിരിച്ചുവരവില്‍ മെലിഞ്ഞ തെങ്ങനെ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ഗാനരംഗം എന്നാണ് ഐശ്വര്യ പറയുന്നത്. യഥാര്‍ഥ ജീവിത ത്തിലും ഐശ്വര്യ ഇങ്ങനെ വര്‍ക്കൗട്ട് ചെയ്യാറുണ്ടത്രെ. യോഗയും ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha