താരങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍

സൈനയെ ചേര്‍ത്തു നിര്‍ത്തിയുള്ള ഖാന്റെ വാക്കുകള്‍ നിങ്ങള്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ്. ഈ വാക്കുകള്‍ തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണെന്ന് സൈന. അദ്ദേഹത്തിന്റെ എളിമയുടെയും പെരുമാറ്റത്തിന്റെയും മുന്നില്‍ താന്‍ തോറ്റുപോയെന്നും സൈന കുറിച്ചു.
ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാനെ നേരിട്ട് കാണാനുള്ള ആഗ്രഹമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്. ഹൈദരാബാദില്‍ ഷൂട്ടിങ് സെറ്റില്‍ എത്തിയാണ് സൈന തന്റെ പ്രിയതാരത്തെ കണ്ടത്.
സിനിമാഷൂട്ടിങിനായി ഷാരൂഖ് ഖാന്‍ ഹൈദരാബാദിലെത്തിയെന്ന് അറിഞ്ഞ സൈന അദ്ദേഹത്തെ കാണാന്‍ ആഗ്രഹുമുണ്ടെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഷാരൂഖ് ആ ട്വീറ്റ് കാണാനിടയാകുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തു. \'രാത്രിയില്‍ സൈനയെവിളിക്കാമെന്നും നല്ലൊരു സമയം നോക്കി കാണാനെന്നുമായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.
അങ്ങനെ ഹൈദരാബാദ് ചിത്രീകരണസ്ഥലത്തെത്തി ഷാരൂഖുമായി സംസാരിക്കാനും പരിചയപ്പെടാനും സൈനയ്ക്ക് കഴിഞ്ഞു. സൈനയുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യാനും ഷാരൂഖ് മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha