ആദ്യ ജോലി എക്‌സിക്യൂട്ടീവ്... കഷ്ടപ്പെട്ടാലെ വിജയം നമ്മെ തേടി എത്തുകയുള്ളൂവെന്ന് അമിതാ ബച്ചന്‍

ബോളിവുഡിന്റെ സ്വന്തം അമിതാ ബച്ചന്‍ സിനിമയിലെത്തുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലി എന്തായിരുന്നുവെന്ന് ആര്‍ക്കെങ്കിലും അറിയാമോ?. ഒരു ഷിപ്പിങ് കമ്പനിയിലെ എക്‌സിക്യൂട്ടീവായാണ് ബിഗ് ബി ജോലി ചെയ്തിരുന്നത്. സിനിമ എന്ന മേഖല പിന്നീടാണ് ബിഗ് ബിയെ തേടി എത്തിയത്. വളരെ കഷ്ടപ്പെട്ടാണ് ബച്ചന്‍ സിനിമയിലെത്തുന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടനായകനായി പിന്നീട് ബച്ചന്‍ മാറുകയായിരുന്നു. എക്‌സിക്യൂട്ടീവായുള്ള ജോലി താന്‍ ഏറെ താല്‍പര്യത്തോടെയാണ് ചെയ്തിരുന്നതെന്ന് അടുത്തിടെ ബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെയ്യുന്ന ജോലിയില്‍ ആത്മര്‍തതയും താല്‍പര്യവുമാണ് വേണ്ടത്. എന്നാലെ ആ ജോലിയില്‍ വിജയം കാണുകയുള്ളൂവെന്നും ബച്ചന്‍ പറഞ്ഞു. ജീവിതത്തില്‍ കഷ്ടപ്പെട്ടാലെ വിജയം നമ്മെ തേടി എത്തുകയുള്ളൂവെന്നും ബച്ചന്‍ പറഞ്ഞു. ബച്ചന്റെ അഭിപ്രായം തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിനും. സിനിമയോടുള്ള ആത്മാര്‍ത്ഥയും പരിശ്രമവുമാണ് അവരുടെ ഇന്നത്തെ പ്രശസ്തിക്ക് പിന്നിലെന്നതാണ് വാസ്തവം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ബസിലെ കണ്ടക്ടര്‍ ജോലി നോക്കി കൊണ്ടിരുന്ന രജനികാന്ത്, എന്നാല്‍ ഇന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ ഇന്ന് കാണുന്ന ഈ പ്രശസ്തി അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha