സണ്ണിയെ തൊട്ടുകളിച്ചാല്‍... തീക്കളി.. അനുവാദമില്ലാതെ തന്റെ പേര് സിനിമയ്ക്കായി ഉപയോഗിച്ചതിനെതിരെ, ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍

സണ്ണി ലിയോണിന് വിവാദം ഒഴിഞ്ഞിട്ട് നേരമില്ല. ഇത് ആളുകള്‍ ഉണ്ടാക്കുന്നതാണോ വാര്‍ത്തയില്‍ നിറയാന്‍ താരം തന്നെ സൃഷ്ടിക്കുന്നതാണോ. സണ്ണി ലിയോണ്‍ എന്ന പേര് കേട്ടാല്‍ തന്നെ എല്ലാവരും ഒന്ന് നോക്കും, അതു തന്നെയാണ് ഒരു പുതിയ സിനിമയുടെ പേരും അത്തരത്തിലായത്. എന്നാല്‍ അത് സണ്ണി ലിയോണിന് തീരെ ഇഷ്ടപ്പെട്ടില്ലെന്നു മാത്രം. കാന്തി ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം സണ്ണി ലിയോണ്‍ ബന്നാ ചാഹ്തി ഹൂം എന്ന ഹിന്ദി സിനിമയുടെ പേരാണ് താരത്തെ പ്രകോപിപ്പിച്ചത്.
പേര് കട്ടെടുത്തവന്‍മാരെ വെറുതെ വിടാന്‍ സണ്ണിലിയോണിന് ആവുമോ... അവര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് അവര്‍. ഒന്നുമില്ലെങ്കിലും പേര് കച്ചവട തന്ത്രമായി ഉപയോഗിക്കുമ്പോള്‍ തന്റെ അനുവാദം എങ്കിലും മേടിച്ചു കൂടെയെന്നാണ് സണ്ണിയുടെ വാദം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതോടെ ഈ സിനിമയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയെന്നു തന്നെ പറയേണ്ടി വരും. കേസും മറ്റ് നിയമനടപടികളും കഴിഞ്ഞ് എന്ന് ഈ സിനിമ റിലീസാകുമെന്ന് കണ്ടറിയുക തന്നെ വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha