ബോളിവുഡിലെ 'മോശം' പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഇന്‍വിഷന്‍ എന്റര്‍ടെയ്‌മെന്റ് നല്‍കുന്ന അവാര്‍ഡുകളാണ് ഗണ്ഡാ അവാര്‍ഡ്‌സ്. ബോളിവുഡിലെ മോശം ചിത്രങ്ങള്‍ക്കാണ് ഈ അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സല്‍മാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ ആണ് ഏറ്റവും മോശം ചിത്രം. ഷാരൂഖ് ഖാന്‍ ആണ് ഏറ്റവും മോശം നടന്, ദില്‍വാലയാണ് ചിത്രം. ഷാന്‍ന്താര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വികാസ് ബേല്‍ ആണ് മോശം സംവിധായകന്‍. പ്രേം രത്തന്‍ ധന്‍ പായോയിലെ അഭിനയത്തിന് സോനം കപൂറാണ് മോശം നടി. ഓണ്‍ലൈന്‍ വോട്ടിംഗ് വഴിയാണ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. നസിറൂദ്ദീന്‍ ഷാ അടക്കമുള്ളവര്‍ ഈ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ എത്തിയിരുന്നു.
അവാര്‍ഡിന്റെ പൂര്‍ണമായ ലിസ്റ്റ് ഇതാണ്
1. മോശം സിനിമ- പ്രേം രത്തന്‍ ധന്‍ പായോ
2. മോശം സംവിധായകന്‍- വികാസ് ബാഹ്ല്‍
3. മോശം നടന്‍- ഷാരൂഖ് ഖാന്‍
4. മോശം നടി- സോനം കപൂര്‍
5. മോശം പാട്ട്- പ്രേം രത്തന്‍ ധന്‍ പായോ
6. മോശം അരങ്ങേറ്റം- സൂരജ് പന്‌ചോളി(ഹീറോ)
7. മോശം സഹനടന്‍- നീല്‍ നിതിന്‍ മുകേഷ്
8. മോശം ജോഡി- ബിപാഷ 1& ബിപാഷ 2(എലോണ്‍)
9. മോശം കാസ്റ്റിംഗ്- കരണ്‍ ജോഹര്‍
10.മോശം ട്വീറ്റ്- അഭിഷേക് ബച്ചന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha