ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു
പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് മുംബയിലെ ജോഗേശ്വരിയില്‍ വച്ചായിരുന്നു അന്ത്യം.
രാജസ്ഥാനില്‍ ജനിച്ച ബീഗം പത്തു വയസുള്ളപ്പോഴാണ് മുംബൈയിലേക്ക് വന്നത്. 1995-ല്‍ ദിലീപ് കുമാറും വൈജയന്തി മാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവ്ദാസ് എന്ന സിനിമയിലെ വോ നാ ആയേംഗെ എന്നു തുടങ്ങുന്ന ഗാനം അവര്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 1950-നും 70-നും ഇടയ്ക്ക് നിരവധി യുഗ്മ ഗാനങ്ങളും ഗസലുകളും മുബാറക് ബീഗം പാടി. കഭീ തന്‍ാഹിയിയോന്‍ മേം ഹമാരി യാദ് ആയേഗി എന്ന മുംബാറക്കിന്റെ ഗാനം ഇപ്പോഴും ബോളിവുഡ് നെഞ്ചേറ്റുന്നതാണ്.
https://www.facebook.com/Malayalivartha