ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

ബംഗാളി ചലച്ചിത്രതാരം സുചിത്ര സെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം.
1963ലെ മോസ്‌കോ ചലച്ചിതരമേളയില്‍ സാഖ് പാക്കെ ബന്ധ എന്ന സിനിമയിലെ അഭിനയത്തിന് സുചിത്ര സെന്‍ മികച്ച നടിയായി രെരഞ്ഞെടുക്കപ്പെട്ടു. രാജ്യന്തരതലത്തില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര സെന്‍. 1955ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു.1972ല്‍ സുചിത്ര സെന്നിനെ പത്മശ്രീ പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ചു.
പ്രശസ്‌ത ഹിന്ദിനടി മൂണ്‍മൂണ്‍ സെന്‍ മകളാണ്. ചലച്ചിത്ര താരങ്ങളായ റിയ സെന്‍ , റൈമ സെന്‍ എന്നിവര്‍ കൊച്ചുമക്കളും.
https://www.facebook.com/Malayalivartha