നടി നന്ദിത ദാസ് വിവാഹമോചിതയായി, എന്തായിരുന്നെന്നോ പ്രശ്‌നം?

സിനിമാ താരങ്ങള്‍ക്കിടയില്‍ വിവാഹവും വിവാഹമോചനവും ഒന്നും വലിയ കാര്യം അല്ല എന്നാണ് വെപ്പ്. എപ്പോഴാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുക എന്നോ എപ്പോഴാണ് ഇവര്‍ ബന്ധം അവസാനിപ്പിക്കുക എന്നോ പ്രവചിക്കാന്‍ പറ്റില്ല എന്നത് തന്നെ കാരണം. പക്ഷേ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടെ പുറത്ത് വന്ന ഈ വാര്‍ത്ത പ്രമുഖ സിനിമാതാരം നന്ദിതാ ദാസിന്റെ ആരാധകരെ ഞെട്ടിക്കുക തന്നെ ചെയ്യും, കാരണമുണ്ട്.
എന്താണ് സുബോധുമായി പിരിയാനുള്ള കാരണം എന്ന് നന്ദിത തുറന്ന് പറഞ്ഞിട്ടില്ല. പിരിയാനുളള തീരുമാനം വളരെ വേദനിപ്പിക്കുന്നതാണ് എന്നാണ് നന്ദിത പ്രതികരിച്ചത്. കേട്ടത് ശരിയാണ് ഞങ്ങള്‍ പിരിയുകയാണ്. മകനാണ് തങ്ങളുടെ രണ്ടുപേരുടെയും പ്രയോരിറ്റി എന്നും നന്ദിത ദാസ് പറഞ്ഞു.
സംവിധായിക നടിയായും സംവിധായികയായും തിളങ്ങിയിട്ടുള്ള നന്ദിതാ ദാസ് ഇന്ത്യന്‍ സിനിമാരംഗത്ത് കുറിച്ചിടപ്പെടേണ്ട സ്ത്രീകളില്‍ ഒരാളാണ്. ഫയര്‍, എര്‍ത്ത്, മിത്ര് മൈ ഫ്രണ്ട്, കന്നത്തില്‍ മുത്തമിട്ടാല്‍, അഴകി, ബിഫോര്‍ ദ റെയിന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ നന്ദിതയെ ശരിക്കും അടയാളപ്പെടുത്തിയവയാണ്.
നടിയും സംവിധായികയും മാത്രമല്ല, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നന്ദിതാദാസ്. കടുത്ത നിരീശ്വരവാദിയാണ്. നാടകങ്ങളിലൂടെയാണ് നന്ദിത അഭിനയരംഗത്ത് എത്തിയത്. പിന്നാലെ സിനിമയും. മലയാളം അടക്കമുള്ള പ്രമുഖ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഇഷ്ടം പോലെ വിവാദങ്ങളും നന്ദിതയുടെ പേരിലുണ്ട്. ആബാലവൃദ്ധം പുരുഷന്മാരും റേപ്പിസ്റ്റുകളാണെന്ന് പ്രസ്താവിച്ചാണ് നന്ദിതാദാസ് ഏറ്റവും ഒടുവില്‍ വിവാദമുണ്ടാക്കിയത്. ട്വീറ്റ് തെറ്റായ് വ്യാഖ്യാനിക്കപ്പെട്ടതാണെന്നു പറഞ്ഞ് നന്ദിതാ ദാസ് വീണ്ടും രംഗത്തെത്തിയിട്ടും ഫലമുണ്ടായില്ല.
https://www.facebook.com/Malayalivartha