ഷാറൂഖിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തയ്യാറാവുന്നവരുണ്ടാവുമോ?

ബോളിവുഡിലെ മാത്രമല്ല സിനിമാ ലോകത്തെ തന്നെ ജനപ്രിയ നടനാണ് കിങ് ഖാന്‍. എന്നാല്‍ ഷാരൂഖിന് തന്റെ കുട്ടികളെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എന്നു വച്ചാല്‍ അവരെ അദ്ദേഹത്തിന് ജീവനാണ്. എത്ര തിരക്കുണ്ടെങ്കിലും നടന് കുടുംബം വിട്ടൊരു കളിയില്ല. കുടുംബത്തൊടൊത്ത് സമയം ചിലവഴിക്കാന്‍ ഷാരൂഖ് എപ്പോഴു സമയം കണ്ടെത്താറുണ്ട്.
വളര്‍ന്നു വരുന്ന മകള്‍ സുഹാനയെ കുറിച്ചായിരുന്നു നടന്റെ ഈയിടെയുളള പരാമര്‍ശം. 16 കാരിയായ സുഹാനയുമായി ഡേറ്റിങ് നടത്തണമെങ്കില്‍ അല്ലെങ്കില്‍ വിവാഹഭ്യര്‍ത്ഥനയുമായി സമീപിക്കണമെങ്കില്‍ ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് നടന്‍ പറയുന്നത്...
എല്ലാ പിതാവിനെയും പോലെ ഷാരുഖും തന്റെ മകളെ പ്രൊപ്പൊസ് ചെയ്യുന്ന യുവാവിന് നല്ലൊരു ജോലി ഉണ്ടായിരിക്കണമെന്നാണ് താത്പര്യപ്പെടുന്നത്. എത്ര ഉന്നതനായാലും മകള്‍ ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിവുളള ആളായിരിക്കണം.താന്‍ എല്ലായിടത്തും കാണുമെന്നാണ് ഷാരൂഖ് പറയുന്നത്. അതുകൊണ്ട് ഡേറ്റിങ് വളരെ എളുപ്പമാണെന്നു കരുതേണ്ടെന്നും താരം പറയുന്നു.
മകള്‍ക്കു വേണ്ടി ജയിലില്‍ പോകേണ്ടി വന്നാലും താനത് കാര്യമാക്കില്ലെന്നാണ് ഷാരൂഖ് പറയുന്നത്. നിങ്ങള്‍ അവളോടെങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളോടുളള തന്റെ പെരുമാറ്റമെന്നും ഷാരൂഖ് പറയുന്നു. സുഹാന തന്റെ രാജ കുമാരിയാണെന്നും നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാനുളള വ്യക്തിയല്ലെന്നും ഷാരുഖ് പറയുന്നു.
താന്‍ തന്റെ കുട്ടികളുമായി വളരെ സൗഹൃദത്തിലാണെന്നും അവരുടെ സൗഹൃദത്തെയും പ്രണയത്തെയും കുറിച്ചൊന്നും താന്‍ അന്വേഷിക്കില്ലെന്നുമായിരുന്നു ഷാരുഖ് മുന്‍പ് പറഞ്ഞത്.അവര്‍ക്കു പറയാന്‍ തോന്നുമ്പോള്‍ പറഞ്ഞുകൊള്ളട്ടെയെന്നും താരം പറയുന്നു. എന്തായാലും ഇത്രയേറെ നിബന്ധനകള്‍ വെച്ച് ഷാരൂഖിനെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തയ്യാറാവുന്നവരുണ്ടാവുമോ? ഒരച്ഛനു മകളോട് പ്രകടിപ്പിക്കാന്‍ കഴിയുന്നതിന്റെ പരമാവധി സ്‌നേഹം ഷാരൂഖിന്റെ ഈ വാക്കുകളിലുണ്ടെന്നു സംശയമില്ല.
https://www.facebook.com/Malayalivartha