എട്ടാം വയസ്സില്‍ 21 കാരിയോട് പ്രണയം: വളര്‍ന്നപ്പോള്‍ അവള്‍ ഉറ്റസുഹൃത്തിന്റെ ഭാര്യ: എന്നിട്ടും സ്വന്തമാക്കിയ അക്വാമാന്റെ യഥാര്‍ത്ഥ ജീവിതം

ജേസണ് മാമോവ എന്ന പേരിനേക്കാള്‍ ആരാധകര്‍ക്കിടയിലിന്ന് തരംഗമായിരിക്കുന്നത് അക്വാമാന്‍ ആണ്. ഗെയിം ഓഫ് ത്രോണ്‍സിലെ കാല്‍ ഡ്രോഗോ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ജേസണിന്ന് രൂപത്തിലും ഭാവത്തിലും വരെ അത്ഭുതം തീര്‍ത്ത് അക്വാമാനായി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഡിസി സൂപ്പര്‍ ഹീറോ സീരിസില്‍ ഏറ്റവും ഒടുവിലെത്തിയ അക്വാമാനായത് ജേസണ്‍ന്റെ കരിയറില്‍ തന്നെ വഴിത്തിരിവായിരിക്കുകയാണ്. അക്വാമാന്‍ ഹിറ്റായി ഓടുമ്പോള്‍ ആരാധകരുടെയിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത് ജേസണ്‍ന്റെ പ്രണയവും വിവാഹവുമാണ്.
ഇപ്പോള്‍ തന്റെ ഭാര്യയായി കഴിഞ്ഞ ലിസ ബോണറ്റിനെ ജേസണ്‍ മമോവ പ്രണയിച്ച് തുടങ്ങിയത് തന്റെ എട്ടാം വയസ്സിലാണ്. ടെലിവിഷനില്‍ കണ്ട് ജേസണ് പ്രണയം മുള പൊട്ടിയപ്പോള്‍ അക്കാലത്ത് നടിയായ ലിസയുടെ പ്രായം 21 ആണ്. പിന്നീട് ഇരുവരും നേരിട്ട് കണ്ട് മുട്ടുന്നത് 2005 ലാണ്. അപ്പോള്‍ ജേസണിന് വയസ്സ് 26 ഉം ലിസയ്ക്ക് 39 ഉം.
ന്യൂയോര്‍ക്കിലെ ജാസ് ക്ലബ്ബില്‍ വച്ച് പാര്‍ട്ടിക്കിടെ ഒരു സുഹൃത്താണ് ലിസയെ ജേസണ് പരിചയപ്പെടുത്തി കൊടുക്കുന്നത്. ലിസയെ കണ്ട് തിരിച്ചറിഞ്ഞ നിമിഷം തന്റെ ശ്വാസം വിലങ്ങിയെന്ന് ജേസണ്‍ പറയുന്നു. മനസ്സിലും വയറ്റിലും ആയിരം പൂത്തിരികള്‍ കത്തുന്ന പോലെയായിരുന്നു അനുഭവം. ലിസയെ കണ്ട് നിമിഷം അവളെ ഇനി പിരിയരുതെന്ന് തീരുമാനിച്ചെന്നും ജേസണ്‍ പറയുന്നു. അന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ലിസയുടെ വീട്ടിലാണ് രാത്രി ചിലവഴിച്ചത്. പരസ്പരം സംസാരിക്കുന്നതിനിടയില്‍ ഇരുവര്‍ക്കുമിടയിലുള്ള സാമ്യതകള്‍ രണ്ട് പേരെയും അമ്പരിപ്പിച്ചു. വൈകാതെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു.
പക്ഷെ അന്നൊന്നും എട്ടാം വയസ്സില്‍ തനിക്ക് തോന്നിയ കുട്ടി പ്രണയത്തെപ്പറ്റി ജേസണ്‍ ലിസയോട് പറഞ്ഞിരുന്നില്ല. ഇരുവര്‍ക്കും 2007 ല്‍ ലോല എന്ന പെണ്‍ കുഞ്ഞ് ജനിച്ചു, തൊട്ടടുത്ത വര്‍ഷം അവള്‍ക്കൊരു അനിയനും. കണ്ട് കുട്ടികളും ജനിച്ച ശേഷമായിരുന്നു തന്റെ കുട്ടിക്കാലത്തെ പ്രണയ രഹസ്യം ലിസയോട് ജേസണ്‍ പറയുന്നത്. അവിശ്വസനീയതയോടെയാണ് ലിസ തന്റെ വാക്കുകള്‍ കേട്ട് ഇരുന്നതെന്ന് ജേസണ്‍ പറയുന്നു. 2017 ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി വിവാഹിതരായത്. ലിസയും ആദ്യവിവാഹത്തിലെ മകളും നടിയുമായ സിയോ ക്രാവിറ്റ്‌സിന്റെ പിതൃസ്ഥാനവും ഇതോടൊപ്പം ജേസണ്‍ ഏറ്റെടുത്തു.
ജേസന്റെ ജീവിതത്തിലെ അത്ഭുതകരമായ ബന്ധങ്ങള്‍ ഇവിടെ തീരുന്നില്ല. പോപ് സംഗീതജ്ഞനും നടനുമായ ലെനി ക്രാവിറ്റ്‌സാണ് ജേസണിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ഇതേ ലെനി ക്രാവിറ്റ്‌സണ്‍ ആണ് ലിസയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ 1993 ല്‍ വേര്‍പിരിഞ്ഞതാണ്. പക്ഷെ ഈ വേര്‍പിരിയലോ വിവാഹമോ ഒന്നും ലെനിയും ജേസണും തമ്മിലുള്ള സൗഹൃദത്തില്‍ ഒരു വിലങ്ങ് തടിയായില്ല, ഇരുവരും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് ലിസയ്ക്കും പരാതിയില്ല.
https://www.facebook.com/Malayalivartha