92ാമത് ഓസ്കർ പ്രഖ്യാപനം ലൊസാഞ്ചലസില്‍; ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും, മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി: സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി 1917; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന്: മികച്ച അനിമേറ്റഡ് ചിത്രം ടോയ് സ്റ്റോറി 4

92ാമത് ഒാസ്കര്‍ പ്രഖ്യാപനം ലൊസാഞ്ചലസില്‍ തുടരുന്നു. ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി തെരഞ്ഞെടുത്തു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് നേടി. ടോയ് സ്റ്റോറി 4 ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് ലഭിച്ചു.
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രമായി അമേരിക്കന്‍ ഫാക്ടറി തെരഞ്ഞെടുക്കപ്പെട്ടു. വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് മുഴുനീള അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്ളിക്സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്.
ജോക്കര്‍ താരം യോക്വിന്‍ ഫിനിക്സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്‍ഡ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.
ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സിനിമയ്ക്ക് സ്‌കാര്‍ലെറ്റ് ജോഹാന്‍സനും ലിറ്റില്‍ വിമിന്‍ എന്ന സിനിമയിലെ സയോയിര്‍സ് റോനാനും ബോംബ്ഷെല്‍ എന്ന സിനിമയിലെ അഭിനയത്തിന് ചാര്ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെല്‍വെഗെറുമാണ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് ലഭിച്ചത്.
മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ ദ ഐറിഷ് മാന്‍ സിനിമയ്ക്ക് മാര്‍ട്ടിന്‍ സകോര്‍സസിനും ജോക്കറിലെ സിനിമയ്ക്ക് ടോഡ് ഫിലിപ്സും 1917 സിനിമയ്ക്ക് സാം മെന്‍ഡസിനും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സിനിമയ്ക്ക് ക്വിന്റിന്‍ തരന്റിനോയും പാരസൈറ്റിലെ ഡയറക്ടര്‍ ബോങ് ജൂണ്‍ ഹോയ്ക്കുമാണ് നോമിനേഷന്‍. ജോക്കറിന് സംഗീതം നല്‍കിയ ഹില്‍ദര്‍ ഗുദനോത്തിത്തറിന് മികച്ച സംഗീതത്തിനുള്ള പുരസ്‍കാരം ലഭിച്ചു. മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍). എല്‍ട്ടണ്‍ ജോണ്‍, ബേര്‍ണി ടൗപിന്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.
സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‍കാരങ്ങള്‍ 1917 വാരികൂട്ടി. 1917 ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീകിന്‍സിന് പുരസ്‍കാരം, മികച്ച വിഷ്വല്‍ എഫക്ടസ്, മികച്ച ശബ്ദമിശ്രണം എന്നിവയിലും 1917 ന് അവാര്‍ഡ്. 10 നോമിനേഷനുകളുമായാണ് ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് 1917 എത്തിയത്. മികച്ച മേക്കപ്പ്, കേശാലങ്കാരം വിഭാഗത്തില്‍ ചിത്രം ബോംബ് ഷെല്ലിന് പുരസ്‍കാരം. മികച്ച എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം. ചിത്രം ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിനാണ് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം ലഭിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 1917 നാണ് മികച്ച ശബ്ദമിശ്രണത്തിന് അവാര്‍ഡ്.
https://www.facebook.com/Malayalivartha