കൊറോണക്കാലത്തെ ചുംബനം ഇങ്ങനെയുമാകാം ... ! പൂനം പാണ്ഡെയുടെ ചുംബന ചിത്രം വിവാദമാകുന്നു; അസ്ഥാനത്ത് തമാശയുമായി മേലാല്‍ വരരുതെന്ന് താക്കീതും …

രാജ്യം കൊറോണ ഭീതിയില്‍ വിരണ്ടു നിൽക്കുകയാണ്..മരണത്തിനു മുന്നിലും മനുഷ്യവികാരങ്ങൾക്ക് അവസാനം ഇല്ലല്ലോ..ബോളിവുഡ് താരം പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തെച്ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്
തൂവാല കൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ അടിക്കുറിപ്പ് നല്‍കൂ എന്നൊരു കുറിപ്പുമുണ്ട്.. ഇതിനു താഴെ നിരവധി കമെന്റുകളാണ് വന്നിട്ടുള്ളത് .. കൊറോണ കിസ്, മാസ്‌ക് വാല ലവ് എന്ന തരത്തിലുള്ള ഒട്ടേറെ അടിക്കുറിപ്പുകൾ വന്നിട്ടുണ്ട് എങ്കിലും താരത്തിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള കമെന്റുകൾക്കും കുറവില്ല
ലോകം മുഴുവൻ കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പൂനം പാണ്ഡെയുടെ കൊറോണ സ്പെഷ്യല്‍ ചിത്രം അസ്ഥാനത്തുള്ള തമാശ ആയാണ് മിക്കവാറും ആളുകൾ വിലയിരുത്തിയത്
അസ്ഥാനത്ത് തമാശയുമായി മേലാല്‍ വരരുതെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുമുണ്ട് . ഇവരെ തെറി പറഞ്ഞുള്ള കമന്റുകളും കുറവല്ല.
https://www.facebook.com/Malayalivartha