'ഒരു വിർച്വൽ സ്പേസിൽ ത്രീ ഡീയിൽ ഷൂട്ട് ചെയ്യാൻ ആദ്യത്തെ അവതാറിന് കാമറ ഡെവലപ് ചെയ്ത് നൽകിയത് പോലെ വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ കാമറ മോഡിഫൈ ചെയ്ത സോണി തൊട്ട് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി വന്ന മാറ്റങ്ങൾ അതിഭീകരമാണ്. അതൊക്കെ കാണുമ്പൊഴാണ് ആലോചിച്ചുപോവുന്നത്. അല്ല, ആ തല വർക്ക് ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ഡിസംബർ 16 നാണ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന അവതാർ ദി വേ ഓഫ് വാട്ടർ എന്ന ബ്രഹ്മാണ്ട ചിത്രം തീയറ്ററുകളിൽ എത്തിയത്. 2009 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം ലോകമെമ്പാട് നിന്നും 3 ബില്ല്യൺ യു.എസ് ഡോളറിനോടടുപ്പിച്ചാണ് കളക്ഷൻ സ്വന്തമാക്കിയത്. 2009ൽ ഇറങ്ങിയ ആദ്യത്തെ അവതാർ അന്ന് കണ്ട അതേ അദ്ഭുതം എന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രണ്ടാമത്തെ അവതാർ കണ്ട് ഇറങ്ങിയിട്ട് സേർച്ച് ചെയ്തത് ജയിംസ് കാമറൂണിന് എത്ര വയസായി എന്നായിരുന്നു. അറുപത്തിയെട്ട് വയസുണ്ട്. ആദ്യത്തെ അവതാർ കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. 2009 ൽ അവതാർ ഇറങ്ങുമ്പൊ ഉള്ള സിനിമാ ലോകമേ അല്ല ഇന്ന്. വിഷ്വൽ എഫക്റ്റ്സുപയോഗിച്ചുള്ള സിനിമകൾ സർവസാധാരണമായിക്കഴിഞ്ഞു.. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.
2009ൽ ഇറങ്ങിയ ആദ്യത്തെ അവതാർ അന്ന് കണ്ട അതേ അദ്ഭുതം, അറിയാതെ
വാപൊളിച്ചിരുന്നുപോവുന്നുണ്ട് ഇന്ന് കാണുമ്പൊഴും. അപ്പൊ ആലോചിച്ചു തുടങ്ങിയതാണ് ആ തല വർക്ക് ചെയ്യുന്നത് എങ്ങിനെയായിരിക്കുമെന്ന്. അവതാർ 2 ഇറങ്ങുന്നതിന് മുൻപ് ജയിംസ് കാമറൂണിൻ്റെ ഇൻ്റർവ്യൂകൾ കണ്ടിരുന്നു. അതിൽ പറഞ്ഞ ഒന്നുരണ്ട് സംഗതികൾ കേട്ട് സത്യത്തിൽ കിളി പറന്നു. അഭിനേതാക്കൾക്ക് മാസങ്ങൾ നീളുന്ന ട്രെയിനിങ്ങുണ്ടായിരുന്നെന്നതിൽ അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ആ ട്രെയിനിങ്ങിലെ ചില സംഗതികൾ.. ഒരു ഉദാഹരണം പറയാം..
പടം കണ്ടവർക്കറിയാം, കടലിലെ ആൾക്കാർ സഞ്ചരിക്കുന്ന ഒരു ജീവിയുണ്ട് അതിൽ. മുകളിലൂടെ നീന്തും വെള്ളത്തിനടിയിലേക്ക് ഡൈവ് ചെയ്യും.. അതുപോലെ മുകളിലേക്ക് ഉയർന്ന് കുറച്ച് നേരം പറന്ന് നിൽക്കും.
അഭിനേതാക്കൾക്ക് കടലുമായി പരിചയിക്കാൻ വേണ്ടി അവരെ കടലിൽ കൊണ്ടുപോയി. കൊണ്ടുപോയപ്പൊ ഇപ്പറഞ്ഞ ജീവികളുടെയൊക്കെ ശരിക്ക് പ്രവർത്തിക്കുന്ന വേർഷനുമായിട്ടാണത്രേ പോയത്. അതിനു വേണ്ടി വാട്ടർ ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം മോഡിഫൈ ചെയ്ത് ആ രീതിയിലാക്കിയെടുത്തുവെന്ന്.. 20 മൈൽ സ്പീഡിൽ സഞ്ചരിക്കുന്ന, വെള്ളത്തിനടിയിൽ നിന്ന് ഉയർന്ന് വന്ന് കുറച്ചുനേരം പറന്നിട്ട് വീണ്ടും ഡൈവ് ചെയ്യുന്ന ഒരു വർക്കിങ്ങ് മോഡൽ.. എജ്ജാതി..
അവതാർ വെറുതെ ഗ്രാഫിക്സ് എന്ന് പറഞ്ഞ് തള്ളിക്കളയാറുണ്ട് പലരും. പക്ഷേ അതിൻ്റെ ബിഹൈൻഡ് ദി സീൻസ് കണ്ടാൽ മനസിലാവും അതിലെ ഓരോ കഥാപാത്രത്തിൻ്റെ ചലനവും ഒരു അഭിനേതാവ് ശരിക്കും ചെയ്യുന്നത് തന്നെയാണ്. ഒരു വിർച്വൽ സ്പേസിൽ ത്രീ ഡീയിൽ ഷൂട്ട് ചെയ്യാൻ ആദ്യത്തെ അവതാറിന് കാമറ ഡെവലപ് ചെയ്ത് നൽകിയത് പോലെ വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ കാമറ മോഡിഫൈ ചെയ്ത സോണി തൊട്ട് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി വന്ന മാറ്റങ്ങൾ അതിഭീകരമാണ്. അതൊക്കെ കാണുമ്പൊഴാണ് ആലോചിച്ചുപോവുന്നത്. അല്ല, ആ തല വർക്ക് ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന്.
https://www.facebook.com/Malayalivartha