ഇന്ത്യക്ക് ഓസ്‌കാറില്ലെങ്കിലും ഇന്ത്യയില്‍ ചിത്രീകരിച്ച ലൈഫ് ഓഫ് പൈക്ക് മികച്ച സംവിധായകനുള്‍പ്പെടെ 4 ഓസ്‌കാര്‍ , ആര്‍ഗോ മികച്ച ചിത്രം

എണ്‍പത്തി അഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ലൈഫ് ഓഫ് പൈ നാല് അവാര്‍ഡുകള്‍ നേടി. മികച്ച സംവിധായകന്‍ , മികച്ച വിഷ്വല്‍ ഇഫക്‌ട്‌സ്, മികച്ച സംഗീതം, മികച്ച ക്യാമറ എന്നീ നാല് ഇനങ്ങളിലാണ് ലൈഫ് ഓഫ് പൈ നാല് പുരസ്‌കാരങ്ങള്‍ നേടിയത്. ആങ്‌ലിയാണ് ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ . ക്ലോഡിയേ മിരാന്‍ഡയാണ് ഈ ചിത്രത്തിന്റെ ക്യാമറ.മൈക്കേല്‍ ഡാനയാണ് ഈചിത്രത്തന് സംഗീതം നിര്‍വ്വഹിച്ചത്.
ബെന്‍ അഫ് ലെക്ക് സംവിധാനം ചെയ്ത ' ആര്‍ഗോ' എന്ന ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിങ്കണ്‍' എന്നി ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഡാനിയേല്‍ ഡേ ലൂയിസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍
ക്രിസ്റ്റഫ് വാള്‍സ് മികച്ച സഹനടന്‍ (ജാംഗോ അണ്‍ചെയിന്‍ഡ്)
പേപ്പര്‍മാന്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം
ബ്രേവ് മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറാന് പുരസ്‌കാരം
കര്‍ഫ്യൂ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം
ഇന്നസെന്റേ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി
അമോര്‍ മികച്ച വിദേശഭാഷാചിത്രം
ലെ മിസറബിളിന് മികച്ച ചമയത്തിനും ശബ്ദമിശ്രണത്തിനുമുള്ള പുരസ്‌കാരം
അന്ന ഹാത്തവെ മികച്ച സഹനടി (ലെ മിസറബിള്‍)
വില്യം ഗോള്‍ഡന്‍ബര്‍ഗ് മികച്ച എഡിറ്റര്‍ (ആര്‍ഗോ)
മൈക്കല്‍ ഡാന്ന മികച്ച സംഗീത സംവിധായകന്‍ (ലൈഫ് ഓഫ് പൈ)
അദെലെ അഡ്കിന്‍സും പോള്‍ എപ്‌വര്‍ത്തും മികച്ച ഗാനരചയിതാക്കള്‍ (സ്‌കൈഫോള്‍)
ക്വിന്റീന്‍ ടാറന്റീനോ മികച്ച തിരക്കഥാകൃത്ത് (ജാംഗോ അണ്‍ചെയിന്‍ഡ്)
https://www.facebook.com/Malayalivartha