Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അവന്‍ എന്റെ തുടര്‍ച്ചയല്ലാ, അഭിനയിക്കാനറിയില്ലെങ്കില്‍ പ്രണവ് വേറെ ജോലി നോക്കും: മോഹന്‍ലാല്‍

05 FEBRUARY 2019 12:44 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റം താരപുത്രന്‍ എന്ന മേല്‍വിലാസത്തില്‍ തന്നെയായിരുന്നു. ഇതുവരെ മറ്റൊരു താരപുത്രന്റെയും അരങ്ങേറ്റം ആഘോഷമാക്കിയിട്ടില്ലാത്തതുപോലെ പ്രണവിനെ ആരാധകര്‍ ആഘോഷമാക്കി. മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് തന്നെ മകന്റെ ആദ്യ സിനിമ നിര്‍മ്മിച്ചു. പക്ഷേ ഇതിലൊന്നും താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്. ഇതുവരെ ഒരു അഭിമുഖം പോലും നല്‍കുകയോ പൊതുവേദിയില്‍ വരാനോ താല്‍പ്പര്യം കാണിച്ചിട്ടില്ല. ആദ്യ സിനിമ റിലീസായ സമയം ഹിമാലയ യാത്രയിലായിരുന്നു പ്രണവ്. അങ്ങനെ ഏറെ സ്വകാര്യ ജീവിതം ആഗ്രഹിക്കുന്ന പ്രണവും മലയാള സിനിമയില്‍ രാജാവായി നില്‍ക്കുന്ന മോഹന്‍ലാലും തമ്മില്‍ സിനിമയോടുള്ള കാഴ്ചപ്പാടില്‍ അന്തരമുണ്ട്.

പ്രണവിന് സിനിമയോട് താല്‍പ്പര്യമില്ലെന്ന് മോഹന്‍ലാല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രണവിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ലാല്‍. 'അഭിനയ ജീവിതത്തില്‍ എന്റെ തുടര്‍ച്ചയല്ല പ്രണവ്. അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് അതെല്ലാമിരിക്കുന്നത്. തുടരാന്‍ പറ്റുമെങ്കില്‍ അവന്‍ തുടരും ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്തും' എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രണവ് ആദ്യ സിനിമ ചെയ്തത്. ഞാന്‍ പെട്ടുപോയി എന്നാണ് അവന്‍ പറയുന്നതെന്ന് നേരത്തേ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ഇതിലെ പ്രണവിന്റെ അഭിനയത്തെ വിമര്‍ശിച്ച് ഒരു അധ്യാപിക രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. രാമലീല സംവിധായകന്‍ അരുണ്‍ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കിയത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends