Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

ദീപ ടീച്ചറുടെ പേരന്‍പ് നിരൂപണം കോപ്പിയടിയോ?; വിമര്‍ശകന്റെ വായടപ്പിച്ച് ദീപാ നിശാന്തിന്റെ മറുപടി

05 FEBRUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന്‍ പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ

ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്; നില നില്‍പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും; എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക; എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിയുക; തുറന്നടിച്ച് അഖില്‍ മാരാർ

18 ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെയുള്ള അശ്ലീല വെബ്സൈറ്റുകളുടെ നിരോധനത്തിൽ കഷ്ടിച്ചു രക്ഷപ്പെട്ട  പ്ലാറ്റ്ഫോമുകള്‍ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്

പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ താന്‍ അഭിനയിച്ചതൊന്നും ഒന്നുമല്ല...

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ വ്‌ളോഗര്‍മാര്‍ ഒഴിവാക്കണം...റിവ്യൂ ബോംബിങ് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി

കോപ്പിയടി വിവാദവും അതിനെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും ദീപാ നിശാന്തിനെ ഇപ്പോഴും പിന്തുടരുകയാണ്. കവിതാ കോപ്പിയടി വിവാദം രാഷ്ട്രീയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പേരന്‍പ് സിനിമയേക്കുറിച്ച് ദീപയെഴുതിയ നിരൂപണം സ്വന്തമാണോയെന്ന് ചോദിച്ചയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദീപ. പേരന്‍പിനെ പ്രശംസിച്ച് ദീപ എഴുതിയ കുറിപ്പ് സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായിരുന്നു. നിരൂപണത്തിന് താഴെ വന്ന നിരവധി പ്രതികരണങ്ങളിലൊന്നിലാണ് ചോദ്യം ഉയര്‍ന്നത്.

ഇത് സ്വന്തം വാചകങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കട്ടെ എന്നായിരുന്നു ചോദ്യം. ഒരിക്കലും വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ നിശാന്ത് മറുപടിയായി പറഞ്ഞു. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ച് ടീച്ചറുടെ വക രണ്ട് വാക്ക് പറയണമെന്ന് ആരാധകന്റെ കമന്റിന് മറുപടി ഇങ്ങനെ- മമ്മൂട്ടി അതിലുണ്ടായിരുന്നോ? ഞാന്‍ അമുദവനെ മാത്രമേ കണ്ടുള്ളൂ.

ദീപ നിശാന്ത് എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം;

'അമുദവനെ ഇഷ്ടപ്പെടാന്‍ കാരണം അയാള്‍ 'നെയ്പ്പായസ'ത്തിലെ ഭര്‍ത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാള്‍ ശപിക്കുന്നില്ല. അവള്‍ തനിച്ചുതാണ്ടിയ കനല്‍ദൂരങ്ങളോര്‍ത്ത് അയാള്‍ക്ക് പശ്ചാത്താപമുണ്ട്.

രാവിലെ കുട്ടികളെ ഉണര്‍ത്തുന്നതു മുതല്‍ രാത്രിയില്‍ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങള്‍ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേല്‍ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരന്‍പ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തില്‍ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയില്‍ പലതും പറയാതെ പറയുന്നുണ്ട്.

പേരന്‍പ് പലരെയും ഓര്‍മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം മുറിച്ചുകടക്കാനാകാത്ത സങ്കടനദികളില്‍പ്പെട്ടുഴലുന്ന എത്രയോ പേര്‍! എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാല്‍ കുരുങ്ങിക്കിടപ്പവര്‍ ...

സ്വന്തം കുഞ്ഞ് തങ്ങള്‍ക്കു മുന്‍പേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാര്‍ത്ഥനകളില്‍ അഭയം തേടുന്നവര്‍..ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോണ്‍ ' നദിക്കരയില്‍ പകച്ചു നില്‍ക്കുന്ന കുറേപ്പേരെ ഞാന്‍ ഓര്‍ത്തെടുക്കുന്നു..അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗര്‍ത്തങ്ങളില്‍ വീണു പിടയുന്നു!'-ദീപ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (5 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (10 minutes ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (14 minutes ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (21 minutes ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (41 minutes ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (59 minutes ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (1 hour ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (1 hour ago)

നെട്ടോട്ടമോടി സി പി എം  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (1 hour ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (2 hours ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (2 hours ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (2 hours ago)

Malayali Vartha Recommends