Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സിനിമാക്കാരെ പിണക്കി ടിക്കറ്റുകള്‍ക്ക് മുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടു, പരിശോധിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

10 FEBRUARY 2019 02:26 PM IST
മലയാളി വാര്‍ത്ത

സിനിമ ടിക്കറ്റുകള്‍ക്ക് മുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അമ്മ പ്രതിനിധികളായി മമ്മൂട്ടിയും മോഹന്‍ലാലും ഫെഫ്കയെ പ്രതിനിധീകരിച്ച് ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും ചര്‍ച്ചയില്‍ പങ്കെടുത്തു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു താരങ്ങളുടെയും മുഖ്യമന്ത്രിയുടെയും കൂടിക്കാഴ്ച. ടിക്കറ്റ് നിരക്കിലെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്് താരങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തിയത് സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഒരു ചര്‍ച്ച നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചതും. ഇക്കാര്യം സംബന്ധിച്ച പരാതി അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

ചലച്ചിത്ര മേഖലക്കും കലാകാരന്‍മാര്‍ക്കും സിനിമാ മേഖലക്കും പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു ചര്‍ച്ചയില്‍ മുഖ്യമന്ത്രി താരങ്ങളെ അറിയിച്ചത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാ ടിക്കറ്റിന് മേല്‍ അധിക പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ധനമന്ത്രി തോമസ് ഐസക് മുന്നോട്ട് വെച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ഈടാക്കാമെന്നായിരുന്നു ബജറ്റ് നിര്‍ദ്ദേശം.

എന്നാല്‍ ആ തീരുമാനത്തെ എതിര്‍ക്കുന്ന തരത്തിലായിരുന്നു പല ചലച്ചിത്ര സംഘടനകളും രംഗത്തെത്തിയത്. സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന നിര്‍ദ്ദേശമാണിതെന്നായിരുന്നു പ്രധാന ആരോപണം. നേരത്തെ ജിഎസ്ടി വന്നതിന് ശേഷം സിനിമാ ടിക്കറ്റിന്റെ നികുതി നിരക്കുകള്‍ കുറച്ചിരുന്നു. നൂറ് രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 28 ശതമാനം നികുതിയുണ്ടായിരുന്ന സ്ഥാനത്ത് ജിഎസ്ടിവന്നപ്പോള്‍ 18 ഉം നൂറ് രൂപക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനവുമായി കുറഞ്ഞു.

കുറവ് നികുതി നിരക്കില്‍ ജനങ്ങള്‍ സിനിമ കണ്ടുകൊണ്ടിരുന്ന സമയത്താണ് ഇരുട്ടടി പോലെ ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനമെത്തിയത്. ഇത് നടപ്പിലായാല്‍ തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അത് സിനിമാ വ്യവസായത്തെ ബാധിക്കുമെന്നുമായിരുന്നു ചലച്ചിത്രലോകത്തെ അഭിപ്രായം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

പത്ത് മിനിട്ടോളം മാത്രമായിരുന്നു കൂടിക്കാഴ്ച നടന്നത്. അത് കൊണ്ട് തന്നെ സിനിമാ ലോകത്തെ നിലവിലുള്ള മറ്റ് പ്രശ്‌നങ്ങളൊന്നും ചര്‍ച്ചായായിട്ടില്ല. എന്തായാലും അടുത്ത മന്തിസഭായോഗം നടക്കാനിരിക്കെ പ്രതീക്ഷയിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും.... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends