Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു, ഇരുവരും ഒന്നിച്ചുള്ള സിനിമ താമസിക്കാതെ ഉണ്ടാകും

13 FEBRUARY 2019 02:52 PM IST
മലയാളി വാര്‍ത്ത

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ സിനിമയില്‍ നായകനായി ചുവട് ഉറപ്പിക്കാന്‍ തുടങ്ങിയ എണ്‍പതുകളുടെ അവസാനമാണ് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ വിനയന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ല.

അന്ന് ലാല്‍ ആരാധകര്‍ വിനയനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു.മോഹന്‍ലാലിന്റെ കരിയര്‍ നശിപ്പിക്കാനാണ് അതേ രൂപസാദൃശ്യമുള്ളയാളെ നായകനാക്കി സിനിമയെടുത്തെന്ന് വ്യാപകമായ ആക്ഷേപങ്ങളുയര്‍ന്നു. സൂപ്പര്‍സ്റ്റാര്‍ വലിയ വിജയമായില്ല. പിന്നീട് വിനയന്‍ എന്ന സംവിധായകനെ കുറേ കാലത്തേക്ക് മലയാളസിനിമ കണ്ടുമില്ല.

പിന്നീട് ചില ചിത്രങ്ങള്‍ വിനയന്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1995 സംവിധാനം ചെയ്ത ശിപായി ലഹള ഹിറ്റായി. അതോടെ വിനയന്റെ ജാതകം മാറി. അപ്പോഴും മോഹന്‍ലാലിനോടുള്ള എതിര്‍പ്പ് വിനയന്‍ മൂപ്പിച്ചുകൊണ്ടേയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ അപ്പോഴും പതിവ് മൗനം പാലിച്ചു. 1999ല്‍ വാസന്തിയും ലക്ഷ്മിയും ഞാനും, ആകാശഗംഗ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ വിനയന്‍ മുന്‍നിര സംവിധായകനായി മാറി. അക്കാലത്താണ് മലയാള സിനിമയില്‍ സംഘടനകള്‍ കൂടുതല്‍ സജ്ജീവമാകുന്നതും പലരും തമ്മിലുള്ള പോര് തുടങ്ങുന്നതും. താരരാജാക്കന്‍മാരുടെ അനുചിതമല്ലാത്ത നിലപാടുകളെ വിനയന്‍ പരസ്യമായി എതിര്‍ത്തു. മാക്ടയുടെ തലപ്പത്ത് വിനയനെത്തി. മമ്മൂട്ടിയെ നായകനാക്കി ദാദാസാഹിബ്, രാക്ഷസരാജാവ് എന്നീ സിനിമകളെടുത്തു. അപ്പോഴും മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അത് വിനയന്‍ പല തവണ തുറന്ന് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് ആകട്ടെ അതൊക്കെ ഇഷ്ടവുമായിരുന്നു.

വിനയന്‍ മാക്ടയില്‍ അജയ്യനായി തുടരുന്നത് മറ്റ് പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും ഇഷ്ടപ്പെട്ടില്ല. വിനയനെ തറപറ്റിക്കാന്‍ അവര്‍ തക്കംപാത്തിരുന്നു. അങ്ങനെയിരിക്കെ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ദിലീപ് അഭിനയിക്കാന്‍ തയ്യാറായില്ലെന്ന് കാണിച്ച് സംവിധായന്‍ തുളസീദാസ് മാക്ടയ്ക്ക് പരാതി നല്‍കി. മാക്ട ജനറല്‍സെക്രട്ടറിയായിരുന്ന വിനയന്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു. അതോടെ വിനയന്റെ ശത്രുപക്ഷത്തുള്ളവര്‍ കൈകോര്‍ത്തു. അവരും ചില താരങ്ങളും ചേര്‍ന്ന് ഫെഫ്ക എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കി, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനാനുവാദത്തോടെയായിരുന്നു അത്. അതിന് ശേഷം താരസംഘടനയായ അമ്മ നടന്‍ തിലകനെ പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മയ്ക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും എതിരെ വിനയന്‍ ആഞ്ഞടിച്ചു. അങ്ങനെ അമ്മ വിനയനെ വിലക്കി.

വിനയനെ വിലക്കിയതിന് ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനും സിബിമലയിലും അമ്മപ്രസിഡന്റ് ഇന്നസെന്റും വിനയന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രതൊഴില്‍ കോമ്പന്‍സേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ വിനയന്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം അമ്മ വിനയന്റെ വിലക്ക് നീക്കി. കഴിഞ്ഞ ദിവസംവിനയന്‍ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നെന്ന് വിനയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു... എന്നാണ് വിനയന്‍ പറഞ്ഞത്. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതാകട്ടെ മമ്മൂട്ടി. ഇതോടെ സിനിമയില്‍ സ്ഥിരം ശത്രുക്കളില്ല എന്ന കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends