മലയാളി വാര്‍ത്ത.
ശ്രീനിവാസന് തിരക്കഥ എഴുതി നായകനായ നഗരവാരിധി നടുവില്‍ ഞാന്‍ സാമൂഹ്യപ്രസക്തിയുള്ള കൊച്ച് ചിത്രം. കേരളം ഏറെ നേരിടുന്ന മാലിന്യപ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാറുന്ന മലയാള സമൂഹത്തിന്റെ ജീവിതതാവസ്ഥകള് എന്നും അവതരിപ്പിച്ചിട്ടുള്ള ശ്രീനിവാസന് ഇത്തവണയും അത് തന്നെയാണ് ചെയ്തത്. പക്ഷെ, അദ്ദേഹത്തിന്റെ അഭിനയവും വേണു എന്ന കഥാപാത്രവും അത്ര മെച്ചമായിട്ടില്ല. കഥമാത്രമാണ് സിനിമയെ സജീവമാക്കുന്നത്. പിന്നെ കുറിക്ക് കൊള്ളുന്ന കുറെ സംഭാഷണങ്ങളും. സസ്പെന്‍സും ക്ളൈമാക്സും ഒന്നും പ്രേക്ഷകര്‍ക്ക് മനസിലാകാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്.
25 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി വേണു (ശ്രീനിവാസന്) നാട്ടിലെത്തി ഒരു അപ്പാര്‍ട്ട്മെന്റില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. ഭാര്യയും (സംഗീത) മകളുമുണ്ട്. മകള്‍ക്ക് ഡോക്ടര്‍ ആകാനാണ് അഗ്രഹം. എം ബി ബി എസ് അഡ്മിഷന് പണം ഉണ്ടാക്കാന്‍ വേണു നഗരത്തില്‍ തനിക്കുള്ള 5 സെന്റ് വില്ക്കാന് ഒരുങ്ങുന്നു. എന്നാല്‍ അവിടം മുഴുവന്‍ മാലിന്യ കൂമ്പാരമാണ്. അത് നീക്കിയിട്ട് വസ്തു വില്ക്കാന് വേണു നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളും പറഞ്ഞ് പോകുന്നുണ്ട് ചിത്രത്തില്‍.
ശ്രീനിവാസന്റെ തിരക്കഥയ്ക്കപ്പുറം സംവിധായകന് ഷിബു ബാലന് ഒന്നും ചെയ്യാനായില്ല. ഇന്നസെന്റ്, വിജയരാഘവന്, മനോജ് കെ ജയന്, ജോയി മാത്യു എന്നിവര്‍ തങ്ങളുടെ പതിവ് സ്റ്റൈല്‍ പിന്തുടര്ന്നു. \'ചിന്താവിഷ്ടയായ ശ്യാമള\'യിലേതു പോലെ സംഗീത- ശ്രീനിവാസന് കോമ്പിനേഷന്‍ അത്ര മെച്ചമായില്ല. ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതം വളരെ മോശമായി. പല സീനുകളും പതിഞ്ഞ പോലായിപ്പോയി. ഒരു സാധാരണ ഒരു ശ്രീനിവാസന് ചിത്രം മാത്രമാണിത്. പപ്പുവിന്റെയും സമീര്‍ ഹക്കിന്റെയും ഛായാഗ്രഹകണം ശരാശരിയില്‍ ഒതുങ്ങുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha