Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

മലയാളക്കരയുടെ സ്നേഹം കവര്‍ന്ന ബാലതാരങ്ങളായ നിരഞ്ജനയും നിവേദിതയും ഇപ്പോള്‍ ഇവിടെയാണ്...

21 AUGUST 2019 03:37 PM IST
മലയാളി വാര്‍ത്ത

ബേബി ശാലിനി-ശ്യാമിലി സഹോദരിമാരെപ്പോലെ ബാലതാരങ്ങളായി വന്ന് മലയാള സിനിമയില്‍ സൂപ്പര്‍ നായികമാരായ നിരവധി നടിമാരുണ്ട്. 

അതിനു ശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളായ ബാല താരങ്ങളാണ് ബേബി നിരഞ്ജന- നിവേദിത സഹോദരിമാര്‍. തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബേബി നിരഞ്ജനയേയും കാണാകണ്‍മണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച ബേബി നിവേദിതയേയും മലയാളികള്‍ക്ക് അത്ര വേഗത്തില്‍ മറക്കാനാവില്ല. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഈ കൊച്ചുമിടുക്കികള്‍ മലയാളികളുടെ മനസ്സ് കവര്‍ന്നു.

സിനിമയില്‍ ധാരാളം അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോള്‍ കോഴിക്കോട് എന്‍ ഐടിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിരഞ്ജന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവിദ്യാര്‍ത്ഥിനിയും. അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.

ഞങ്ങള്‍ ഇവിടെ ആയതുകൊണ്ട് സിനിമാ ഷൂട്ടിംഗിനായി ഇടയ്ക്കിടെ നാട്ടിലേക്ക് വരുന്നത് ബുദ്ധിമുട്ടായിരുന്നു. ക്ലാസ്സുകള്‍ മിസ്സ് ചെയ്യും. ഇവിടെയാണെങ്കില്‍ കൂടുതല്‍ ലീവാകുന്നതൊക്കെ സ്‌കൂളില്‍ പ്രശ്നമാണ്. അങ്ങനെയാണ് അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ രണ്ടുപേരുടെയും അഭിനയം നിര്‍ത്തിയത്. നിവേദിത-നിരഞ്ജന സഹോദരിമാരെ കുറിച്ച് അമ്മ പ്രസീത പറയുന്നതിങ്ങനെയാണ്, അവര്‍ പ്രൊഫഷണല്‍ ഡിഗ്രിയെന്തെങ്കിലും സ്വന്തമാക്കണം എന്നു ഞങ്ങള്‍ക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ട് അവര്‍ അവരുടെ പാഷനെ പിന്തുടര്‍ന്നോട്ടെ എന്നു കരുതി, എന്നാണ്.

ചെറുപ്പത്തില്‍ ഓരോ സിനിമയും കഴിഞ്ഞ് തിരിച്ച് അബുദാബിയിലേക്ക് തന്നെ തിരിച്ചു വരുന്നതുകൊണ്ട് സിനിമയുടെ ഫെയിം ഒന്നും ഞങ്ങള്‍ അധികം അനുഭവിച്ചിട്ടില്ല. സിനിമ എന്നു പറയുമ്പോള്‍ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്, അതിന്റെ മേക്കിംഗ് പ്രോസസ് തന്നെയാണ്. സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോട് ഇപ്പോഴും പാഷനുണ്ട്. നിരവധി നല്ല സംവിധായകരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, അതുകൊണ്ടു തന്നെ ഫിലിം മേക്കിംഗ് കൂടി പഠിക്കണം എന്നാണ് ആഗ്രഹം. 12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴേ പോകണമെന്നായിരുന്നു പ്ലാന്‍. പക്ഷേ ആദ്യം നല്ലൊരു പ്രൊഫഷണല്‍ ഡിഗ്രി കയ്യിലുണ്ടാവണം എന്ന് അച്ഛനുമമ്മയും പറഞ്ഞു. മെറില്‍ സ്ട്രിപ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാര്‍ഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം, നിവേദിത പറയുന്നു.

ഇപ്പോള്‍ എഞ്ചിനീയറിംഗും അവര്‍ എനിക്കു വേണ്ടി ചെയ്യുന്നതാണ്. പ്ലസ് ടുവിനൊക്കെ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു രണ്ടുപേര്‍ക്കും, ഫിസിക്സിലൊക്കെ നല്ല സ്‌കോറും. അതാണ് എഞ്ചിനീയറിംഗിനു വിടാം എന്നോര്‍ത്തത്. എഞ്ചിനീയറിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നേടി എന്നെ ഏല്‍പ്പിച്ചിട്ട് അവരുടെ പാഷനെ പിന്‍തുടരാനാണ് രണ്ടുപേരുടെയും പ്ലാന്‍. സിനിമയെ കുറിച്ചും സിനിമോട്ടോഗ്രാഫിയെ കുറിച്ചുമൊക്കെ വിദേശ യൂണിവേഴ്സിറ്റികളില്‍ പോയി പഠിക്കണം എന്നാണ് രണ്ടാളുടെയും പ്ലാന്‍, പ്രസീത കൂട്ടിച്ചേര്‍ക്കുന്നു.

ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെയും മീരാ വസുദേവിന്റെയും മകളായി അഭിനയിച്ചു. തന്മാത്രയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നിരവധി അവാര്‍ഡുകളും നിരഞ്ജനയെ തേടിയെത്തി. കാക്കി എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചിരുന്നു. മൂന്നു ചിത്രങ്ങള്‍ക്ക് കൊണ്ടു തന്നെ മലയാളക്കരയുടെ സ്നേഹം കവരാന്‍ ഈ കൊച്ചുസുന്ദരിയ്ക്ക് കഴിഞ്ഞു.

സംവിധായകന്‍ ബ്ലെസിയുടെ പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു നിവേദിതയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ബ്ലെസിയുടെ ഭ്രമരം എന്ന ചിത്രത്തിലും നിവേദിത അഭിനയിച്ചു. കാണാകണ്‍മണി മോസ് ആന്‍ഡ് ക്യാറ്റ് ഇന്നത്തെ ചിന്താവിഷയം എന്നിങ്ങനെ ആറോളം സിനിമകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചതിനു ശേഷമാണ് നിവേദിത അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കാണാകണ്‍മണി യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും നിവേദിത സ്വന്തമാക്കിയിരുന്നു.

പ്ലസ്ടു കഴിഞ്ഞപ്പോഴാണ് നിരഞ്ജനയും നിവേദിതയും അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നത്. അബുദാബിയില്‍ ആരും ആരുടെയും കാര്യത്തില്‍ അത്ര ആകുലരല്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. എവിടെ പോവുന്നു, എന്താ കാര്യം എന്നൊക്കെ ചോദ്യങ്ങളാണ്. ചിലപ്പോള്‍ അതൊക്കെ നല്ലതാണ്, ആരൊക്കെയോ നമുക്കുണ്ടെന്നു തോന്നും. എന്നാല്‍ മറ്റു ചിലപ്പോള്‍ നമ്മുടെ പേഴ്സണല്‍ സ്പെയ്സിലേക്കാണ് ആ ചോദ്യങ്ങള്‍ വരുന്നത് .അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗില്‍ നല്ല വ്യത്യാസമുണ്ട്. എന്നാലും ഇപ്പോള്‍ എല്ലാം ശീലമായി,നാട്ടിലെ ജീവിതത്തെ കുറിച്ച് നിവേദിത പറയുന്നതിങ്ങനെയാണ്.

കോഴിക്കോട് ഒരു വ്യത്യസ്ത വൈബ് ഉള്ള സ്ഥലമാണ്. കുറേ നല്ല സുഹൃത്തുക്കളെയൊക്കെ ഇവിടെ കിട്ടി. ഇവിടെ ആയതുകൊണ്ട് ഫ്രണ്ട്സിനൊപ്പം സിനിമകളൊക്കെ ധാരാളമായി പോയി കാണുന്നുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അടുത്തിടെ ഫ്രണ്ട്സിനൊപ്പം പോയി കണ്ടു, നിരഞ്ജന പറയുന്നു. കുമ്പളങ്ങി നൈറ്റ്സ് ആണ് അടുത്തിടെ കണ്ടതില്‍ നിരഞ്ജനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം.വളരെ ചെറുപ്പത്തില്‍ അഭിനയിച്ചതുകൊണ്ട് അക്കാലം കൃത്യമായി ഓര്‍മ്മയൊന്നുമില്ല രണ്ടുപേര്‍ക്കും. കാണാകണ്‍മണി, മോസ് ആന്‍ഡ് ക്യാറ്റ് തുടങ്ങിയ ചിത്രങ്ങളിലായിരുന്നു എനിക്ക് കൂടുതല്‍ പെര്‍ഫോമന്‍സിനുള്ള അവസരം ഉണ്ടായിരുന്നത്. ആ സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളൊക്കെ ഇപ്പോഴും ഓര്‍ക്കാറുണ്ട്. പ്രൊഡക്ഷനിലെ അങ്കിള്‍മാരെയും ലൊക്കേഷനുകളുമൊക്കെ ചിലപ്പോള്‍ ഓര്‍മ്മ വരും, നിവേദിത ഓര്‍ക്കുന്നു. ലാലങ്കിളിനെ (മോഹന്‍ലാല്‍) പിന്നെയും അബുദാബിയില്‍ വന്ന സമയത്ത് കണ്ടിരുന്നു. അറബിയും ഒട്ടകവും സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോഴും മീറ്റ് ചെയ്തു. അടുത്തിടെ തന്മാത്ര സിനിമയെ കുറിച്ചുള്ള ഒരു പരിപാടിയ്ക്ക് ഇടയിലും എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം തോന്നി, നിരഞ്ജന പറയുന്നു. പ്രാഫഷണല്‍ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏല്‍പ്പിച്ച് തങ്ങളുടെ സ്വപ്നലോകത്തേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരിമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (7 minutes ago)

സിംഹാസനത്തിലേക്ക്  (9 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (21 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (25 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (39 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (40 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (57 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

സഭയിലിട്ട് രാഹുലിനെ തീർക്കും..? മുഖ്യന്റെ ഉപദേശം..! 'തൊട്ട് നോക്കടാ നീയൊക്കെ' ചെന്നിത്തല കട്ടയ്ക്ക് ഇത് ജീൻ വേറെ,ഒറ്റയാൻ ഇറങ്ങും  (1 hour ago)

ജലനിരപ്പ് ഉയരുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്;  (1 hour ago)

ഇന്ന് വ്യാപാര ചർച്ചകൾ  (2 hours ago)

Malayali Vartha Recommends