വില്ലന്‍ വേഷത്തിനിടയിലെ വില്ലത്തരങ്ങള്‍
കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സംവിധായകന് ശശിശങ്കര്‍ ഷാജോണിനായി മാറ്റിവെച്ചതാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാജോണ്‍ ചെന്ന് മേക്കപ്പിട്ട് സന്തോഷത്തോടെ അഭിനയിക്കാന്‍ തയ്യാറായി. എന്നാല്‍ അവസാന നിമിഷം ചിലര്‍ ഇടപെട്ട് ഷാജോണിനെ മാറ്റി. വീട്ടുകാരോടും കൂട്ടുകാരോടും വില്ലന്‍ വേഷം അഭിനയിച്ച് തകര്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞിറങ്ങിയ ഷാജോണ്‍ നിരാശനായി തിരിച്ച് ചെല്ലേണ്ടിവന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിലൂടെ ഷാജോണ്‍ വില്ലനായി തിളങ്ങി. ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തതാണ് ചരിത്രം.
ഒരിക്കല്‍ തിരസ്ക്കരിക്കപ്പെട്ടവര്‍ പിന്നീട് പല ചിത്രങ്ങളിലും ഷാജോണിനെ വിളിച്ചു. അവയില്‍ പലതും സൂപ്പര്‍ഹിറ്റുകളായി. അങ്ങനെ മധുരപ്രതികാരം ചെയ്തതിന്റെ സന്തോഷത്തിലാണ് ഷാജോണ്‍. മിമിക്രി കളിച്ച് തുടങ്ങിയ കാലം മുതല്‍ അല്ലെങ്കില്‍ അതിനും മുമ്പ് സിനിമ ഷാജോണിന് സ്വപ്നമായിരുന്നു. അതിന് വേണ്ടി ഡ്യൂപ്പ് വേഷം വരെ കെട്ടിയാടി. കലാഭവന്‍മണി നായകനായ മൈ ഡിയര്‍ കരടിയില്‍ മണിയുടെ മുഖം കാണിക്കാത്ത സീനുകളിലെല്ലാം അഭിനയിച്ച് തകര്‍ത്തത് ഷാജോണായിരുന്നു. അന്ന് കടുത്ത ചൂടിനെ അവഗണിച്ചാണ് ഷാജോണ്‍ ശരീരം മുഴുവന്‍ മേക്കപ്പിട്ട് അഭിനയിച്ചത്.
കുഞ്ഞിക്കൂനനിലെ ഗരുഡന് വാസുവിന്റെ വേഷം സായ് കുമാറാണ് പിന്നീട് ചെയ്തത്. സായ് കുമാറിനെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ അമ്മയ്ക്ക് സുഖമില്ലാതെ ആസ്പത്രിയിലാണെന്നും വരാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ കെട്ടിവയ്ക്കാനുള്ള രണ്ട് ലക്ഷം രൂപ അണിയറപ്രവര്‍ത്തകര്‍ എത്തിച്ചു. തുടര്‍ന്ന് സായ് കുമാര്‍ വന്ന് അഭിനയിക്കുകയായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha