Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല;   ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു;  കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം

04 DECEMBER 2019 01:25 PM IST
മലയാളി വാര്‍ത്ത

യുവതാരം ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്, വിലക്കാന്‍ പാടില്ലെന്നും താരം പറയുന്നു. ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷെയ്‌നിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല.


ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് ഷീല  മാധ്യമ പ്രവര്‍ത്തകരോടായി ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ലെന്നും താരം പ്രതികരിച്ചു. ആദ്യ കാലങ്ങളില്‍ ഇവയൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
സിനിമ പൂര്‍ത്തിയാക്കാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നതായും ഷീല കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന് മാത്രമായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച്‌ ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല ഓര്‍മ്മിപ്പിച്ചു.

വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങളിൽ ഷെയ്ൻ സഹകരിക്കുന്നില്ല എന്നും അതിനാൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമാതാക്കൾ പരാതി നൽകിയതാണ് താരത്തിന്റെ വിലക്കിനരികിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.ഉപേക്ഷിച്ച സിനിമകളിൽ അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപെട്ടി രുന്നു.
ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയ്ന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുളള ശ്രമങ്ങളിലാണ് താരസംഘടനയുളളത് എന്നറിയുന്നു. ഇതിനായി എത്രയും പെട്ടെന്ന് കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞ ദിവസം അമ്മ സംഘടന ഷെയ്ന്‍ നിഗത്തോട് ആവശ്യപ്പെട്ടിരുന്നു.

താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിച്ചത്.

തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. വിലക്കല്ല ഒതുക്കിയതാണെന്നായിരുന്നു പലരും പറഞ്ഞത്.
ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends