Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഫേസ്‌ബുക് ലൈവ് ഗുണം കണ്ടു.... ബന്ധം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നു ! മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നു വ്യക്തമാക്കി അനസ് .. അഞ്ജലി അമീറിന്റെ പരാതി ഒത്തുതീര്‍പ്പാക്കി

09 DECEMBER 2019 05:29 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീർ ലിവിങ് ടുഗെദറിൽ കൂടെ ഉണ്ടായിരുന്ന ആൾ വഞ്ചിച്ചെന്നും ഇപ്പോൾ ഭീഷണിയാണെന്നും പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ വന്നത് ചര്‍ച്ചാവിഷയമായിരുന്നു. ലിവിംഗ് ടുഗെദറില്‍ കൂടെ താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഞ്ജലി പറഞ്ഞത്. ഈ പ്രശ്നം ഇപ്പോള്‍ ഒത്തുതീര്‍ന്നിരിക്കുകയാണ്. മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കൂടെ താമസിച്ചിരുന്ന അനസ് വ്യക്തമാക്കി. താനുമായുള്ള ഒരു തരത്തിലുള്ള ബന്ധവും അഞ്ജലി ആഗ്രഹിക്കാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുകയാണെന്നും അനസ് പറഞ്ഞു. അഞ്ജലിയുടെ സ്‌കൂട്ടര്‍ ഡിസംബര്‍ 21 ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കും.

മമ്മൂട്ടിയുടെ നായികയായി പേരൻപ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അഞ്ജലി ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ തന്റെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി കൊണ്ടാണ് അഞ്ജലി ലൈവിൽ എത്തിയത് . തന്റെ പങ്കാളിയിൽ നിന്നും മോശം അനുഭവം ഉണ്ടാവുകയാണ്. അദ്ദേഹം തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായിട്ടും നടി വെളിപ്പെടുത്തിയിരുന്നു. . ഫേസ്ബുക്ക് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് നടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കു വെച്ചത്

അഞ്ചു ലക്ഷത്തോളം രൂപ അനസ് തനിക്ക് തരാനുണ്ടെന്നായിരുന്നു അഞ്ജലി ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത്. എന്നാല്‍ ഈ പണം തനിക്ക് ആവശ്യമില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു . അഞ്ജലിയുടെ രണ്ട് ഡയമണ്ട് റിംഗുകള്‍ അനസ് പണയം വെച്ചിരുന്നു. ഇതിന്റെ സ്ലിപ്പ് അഞ്ജലിയെ ഏല്‍പ്പിക്കാമെന്ന് അനസ് ഒത്തുതീർപ്പിൽ പറഞ്ഞു. താനത് പണം കൊടുത്ത് കൈപ്പറ്റിക്കൊള്ളാമെന്ന് അഞ്ജലിയും വ്യക്തമാക്കി.

മാത്രമല്ല അഞ്ജലി താമസിക്കുന്ന വീട്ടില്‍ വരാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും അങ്ങിനെ ചെയ്താല്‍ കരാര്‍ അവസാനിക്കുമെന്നും സ്വമേധയാ കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും പൊലീസ് അനസിനെ അറിയിച്ചു. തനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങള്‍ കൊണ്ട് ലിവിങ് ടുഗെദറില്‍ ഏര്‍പ്പെടേണ്ടിവന്നു. തനിക്കൊട്ടും താത്പര്യമില്ലാതെയാണ് ഇത്. ആദ്യം അയാള്‍ തന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് താന്‍ അയാള്‍ക്കെതിരേ പോസ്റ്റിട്ടിരുന്നു .

പിന്നീട് അയാള്‍ പറഞ്ഞത് കൂടെ താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. തനിക്ക് ഒരു തരത്തിലും അയാളുടെ കൂടെ ജീവിക്കാന്‍ ആഗ്രഹമില്ല. താന്‍ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമായിരിക്കുമെന്നുമാണ് അഞ്ജലി അന്ന് പറഞ്ഞത്. മാനസികമായി ഇരുധ്രുവങ്ങളിലാണെങ്കിലും തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അഞ്ജലി പറഞ്ഞിരുന്നു.

കോളജില്‍ എന്നെ കൊണ്ടു ചെന്നാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി അയാള്‍ ഒരു ജോലിക്കും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായെന്നും കരഞ്ഞുകൊണ്ട് അഞ്ജലി പറഞ്ഞിരുന്നു.

എന്നാല്‍ അഞ്ജലിയുടെ സുരക്ഷിതത്വം പരിഗണിച്ചാണ് ഇതുവരെ കൂടെ നിന്നതെന്നും ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് താന്‍ കൂടെ നിന്നത് എന്നും അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണ് എന്നും അനസ് പറഞ്ഞിരുന്നു. എന്തായാലും ഈ പ്രശ്‌നങ്ങളെല്ലാം ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends