Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മേളയുടെ അഞ്ചാംദിനത്തിൽ മത്സരവിഭാഗത്തില്‍ മാസ്മരികത കാട്ടി ജെല്ലിക്കെട്ട്, ദ ക്യുല്‍റ്റ്, ദേ സെ നതിംഗ് സ്റ്റെയിസ് ദ സെയിം

11 DECEMBER 2019 09:56 AM IST
മലയാളി വാര്‍ത്ത

മേളയുടെ അഞ്ചാംദിനം ജെല്ലിക്കെട്ട്, ദ ക്യുല്‍റ്റ്, ദേ സെ നതിംഗ് സ്റ്റെയിസ് ദ സെയിം എന്നീ സിനിമകള്‍ മത്സരവിഭാഗത്തില്‍ മാസ്മരികത കാട്ടി. കെട്ട് പൊട്ടിച്ചോടുന്ന പോത്തിലൂടെ മനുഷ്യരാശിയുടെ പരിഛേദം തുറന്നുകാട്ടുന്ന ജെല്ലിക്കെട്ട് ഗോവ ചലച്ചിത്രമേളയില്‍ ലിജോജോസ് പല്ലിശേരി് രജതചകോരം നേടിക്കൊടുത്ത ചിത്രമാണ്. സ്ത്രീയുടെ സ്വതന്ത്ര ആവിഷ്‌ക്കാരത്തിനും ലൈംഗികതയ്ക്കും വേണ്ടി തുറന്നെഴുതുകയും അതിന്റെ പേരില്‍ നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും ചെയ്ത ഇസ്മത് എന്ന എഴുത്തുകാരിയുടെ ജീവിതത്തിലെ അസാധാരണ സംഭവമാണ് പറയുന്നത്. 1942ല്‍ ലെസ്ബിയന്‍ ജീവിതത്തെ കുറിച്ച് തന്റെ അനുഭവത്തില്‍ നിന്നുണ്ടായ സംഭവത്തെ ആധാരമാക്കി കഥ എഴുതിയതിന് കോടതി കയറേണ്ടിവന്ന ഈ കഥകാരി മുസ്്‌ലിം ആയതിന്റെ പേരില്‍ സ്വന്തം സമുദായത്തിലെ പുരുഷന്‍മാരില്‍ നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങാണ് സിനിമയ്ക്ക് ആധാരം.

ദേ സെ നതിംഗ് സ്റ്റെയിസ് ദ സെയിം എന്ന ജപ്പാന്‍ സിനിമയിലെ പ്രധാനകഥാപാത്രം കഥ നടക്കുന്ന കടവ് തന്നെയാണ്. അനാഥനായ കടത്തുകാരനും അവിടെയെത്തുന്ന പെണ്‍കുട്ടിയും യാത്രക്കാരുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയൊരു കഥാതന്തുവിനെ മനോഹരമായൊരു പെയിന്റിംഗ് പോലെ ആവിഷ്‌ക്കരിക്കാന്‍ സംവിധായകന് കഴിഞ്ഞു. കുടുംബം നശിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം കടത്തുകാരന്റെ അടുത്ത് അഭയം തേടുന്ന പെണ്‍കുട്ടിയെ പിച്ചിചീന്താന്‍ അവിടെ ഒരു യുവാവ് എത്തുന്നു. അവനെ ഇല്ലാതാക്കിയ അവളെയും കൊണ്ട് കടത്തുകാരന്‍ മറ്റൊരു തീരത്ത് അണയുന്നിടത്താണ് സിനിമ തീരുന്നത്.

പെര്‍സിമ്മണ്‍സ് ഗ്രൂ , ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ ചിത്രങ്ങളും ഇന്നലെ ആദ്യ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി. ബ്രെറ്റ് മൈക്കിള്‍ ഇന്‍സിന്റെ ഫിലാസ് ചൈല്‍ഡ്,മൈക്കിള്‍ ഇദൊവിന്റെ ദി ഹ്യൂമറിസ്‌റ്, അലന്‍ ഡബര്‍ട്ടണിന്റെ പാക്കററ്റ്, മാര്‍ക്കോ സ്‌കോപ്പിന്റെ ലെറ്റ് ദെയര്‍ ബി ലൈറ്റ് എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്നലെ നടന്നു. ഫെര്‍ണാണ്ടോ സോളാനസിന്റെ നാലുമണിക്കൂര്‍ ദൈഘ്യമുള്ള ചിത്രമായ അവര്‍ ഓഫ് ദി ഫര്‍നസിന്റെ ആദ്യ ഭാഗവും കയ്യടിയോടെയാണ് ജനം വരവേറ്റത്. ജയ്‌റോ ബുസ്തമെന്റെ സ്വവര്‍ഗാനുരാഗികളുടെ പ്രശ്‌നങ്ങള്‍ ചിത്രീകരിച്ച മാസ്റ്റര്‍പീസ് ചിത്രം ട്രമേര്‍സ് ഉള്‍പ്പടെ ലോകസിനിമ വിഭാഗത്തില്‍ 29 ചിത്രങ്ങളാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഉയരെ,ഇഷ്‌ക് ,ഉണ്ട എന്നിവ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ അഭിഷേക് ഷാഹ്‌യുടെ ഹെല്ലരോ,സമീര്‍ വിദ്വാന്റെ ആനന്ദി ഗോപാല്‍, അതനു ഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിങ്‌സ്, എന്നിവയും പ്രദര്‍ശിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (24 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (35 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (1 hour ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (2 hours ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (2 hours ago)

Malayali Vartha Recommends