സംവിധായകൻ ആർ എസ് വിമൽ നിർമാണ രംഗത്തേക്ക് കടക്കുന്നു; തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ആണ് പ്രഖ്യാപനം

സംവിധായകൻ ആർ എസ് വിമൽ നിർമ്മാതാവാകുന്നു. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വിമൽ ഒരുകൂട്ടം സഹ സംവിധായകന്മാരുടെ ചിത്രത്തിന്റെ നിമ്മാതാവായി ആണ് നിർമാണ രംഗത്തേക്ക് കടക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ടീസർ പ്രകാശനവും വ്യാഴാഴ്ച നടക്കും എന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ ആണ് മുഖ്യ അതിഥിയായെത്തുന്നത്. ചലച്ചിത്ര താരങ്ങളായ സണ്ണി വെയ്ൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ആർഎസ് വിമൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർഎസ് വിമൽ, ഡോ. സുരേഷ്‌കുമാർ,നിജു വിമൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീർ കർണ്ണന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് പുതിയ വാർത്തയുമായി സംവിധായകൻ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha